സുഹാറിൽ ഭക്ഷണശാലയിലെ തീപിടിത്തം അണക്കുന്നു
മസ്കത്ത്: രാജ്യത്ത് രണ്ടിടങ്ങളിൽ തീപിടിത്തം. സുഹാറിൽ ഭക്ഷണശാലയിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ദോഫാർ ഗവർണറേറ്റിൽ സലാല വിലായത്തിൽ വീട്ടിലുണ്ടായ തീപിടിത്തവും സുരക്ഷിതമായി അണച്ചു.ഭക്ഷണ ശാലകളും റസ്റ്റാറൻറുകളും ജീവനക്കാർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.ഇതോടൊപ്പം തീപിടിത്തത്തിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.