ഫൈവ്​സ്​ ലോകകപ്പ്​ ഹോക്കി; ഒമാൻ സെമിയിൽ പുറത്ത്

മ​സ്ക​ത്ത്​: ഫൈ​വ്​​സ്​ ലോ​ക​ക​പ്പ്​ ഹോ​ക്കി​യി​ൽ ഒ​മാ​ൻ സെ​മി​യി​ൽ പു​റ​ത്ത്. അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ​സെ​മി​യി​ൽ ആ​തി​ഥേ​യ​രാ​യ ഒ​മാ​നെ 5-3ന്​ ​തോ​ൽ​പി​ച്ച്​ നെ​ത​ർ​ലാ​ൻ​ഡ്​​സ്​ ആ​ണ്​ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. റ​ഷാ​ദ്​ അ​ൽ​ഫ​സാ​രി, ഖാ​ലി​ദ്​ അ​ൽ​ശാ​ഹി​ബി, സാ​മി അ​ലൗ​ൻ എ​ന്നി​വ​രാ​ണ്​ സു​ൽ​ത്താ​നേ​റ്റി​നു​ വേ​ണ്ടി ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ ക​ണ്ണും ന​ട്ട്​ ഇ​റ​ങ്ങി​യ ഒ​മാ​നെ ആ​ദ്യ മി​നി​റ്റു​ക​ളി​ൽ​ത​ന്നെ ഗോ​ൾ​നേ​ടി​യ നെ​ത​ർ​ലാ​ൻ​ഡ്​​സ്​ ക​ളി​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും വി​ജ​യം എ​ത്തി​പ്പി​ടി​ക്കാ​നാ​യി​ല്ല. ഒ​രു​ക​ളി​യും പ​രാ​ജ​യ​പ്പെ​ടാ​തെ​യാ​യി​രു​ന്നു ഒ​മാ​ൻ സെ​മി​യി​ൽ എ​ത്തി​യ​ത്. ഇന്നു നടക്കുന്ന ഫൈ​ന​ലിൽ മലേഷ്യ നെതർലൻസിനെ നേരിടും.

Tags:    
News Summary - Fives World Cup Hockey; Oman got out in semi finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.