മസ്കത്ത്: നാട്ടിൽനിന്ന് മൺമറഞ്ഞുപോകുന്ന നാടൻ കളികളുടെ പിന്നാമ്പുറക്കഥകളും വിവരങ്ങളുംതേടി ഒമാനി സംഘം. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിെൻറ ഒരുസംഘമാണ് സുൽത്താനേറ്റിെൻറ വിവിധ ഗവർണറേറ്റുകൾ സന്ദർശിച്ച് ആദ്യകാലത്ത് നിലനിന്നിരുന്ന കളികെള കുറിച്ച് പഠിക്കുകയും അവയുടെ പട്ടിക തയാറാക്കുകയും ചെയ്യുന്നത്. പഴയകാല കളികളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. അൽ ദഖിലിയ ഗവർണറേറ്റിലെത്തിയ സംഘം നിരവധി സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി. ഒമാനി വനിത അസോസിയേഷനുകളുടെ സഹകരണത്തോടെയായിരുന്നു കൂടിക്കാഴ്ച. നിസ്വ, ഇസ്കി, അൽ ഹംറ, ബഹ്ല, മന എന്നിവിടങ്ങളിൽ തങ്ങൾ കുട്ടികളായിരുന്നപ്പോൾ ഏർപ്പെട്ട കളികളെ കുറിച്ച് സ്ത്രീകൾ അനുഭവങ്ങൾ പങ്കുവെച്ചു.
ആദം, അൽ ജബൽ അൽ അഖ്ദർ, സമയിൽ, ബിദ്ബിദ് എന്നിവിടങ്ങളിലും സംഘം ഈയാഴ്ച സന്ദർശിക്കും. ആദ്യകാല നാടൻകളികളെ കുറിച്ച് ഭാവിതലമുറക്കായി കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് അതിെൻറ ഉറവിടങ്ങളിൽനിന്നുതന്നെ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് സംഘാംഗമായ അൽ ഹരാസി പറഞ്ഞു. നമ്മുടെ ഭൂതകാലം നാടൻ കളികളാൽ സമ്പന്നമായിരുന്നു. ഇത്തരം കളികൾ പുനരുജ്ജീവിപ്പിക്കൽ നമ്മുടെ കടമയാണെന്ന് അൽ ഹംറ വിലായത്തിലെ ഒമാനി വിമൻസ് അസോസിയേഷൻ പ്രസിഡൻറ് സഹ്റ അൽ അബ്രി പറഞ്ഞു. ഗവർണറേറ്റിലെ വിവിധ ടൗണുകളിൽനിന്നുള്ള സ്ത്രീകളെ കാണാനും സംഘം ഉദ്ദേശിക്കുന്നുണ്ട്. സലീം അൽ സിനാനി, യൂനിസ് അൽ ഹരാസി, കുസൈ അൽ കൽബാനി, സുൽത്താൻ അൽ ഹരാസി എന്നിവരടങ്ങുന്നതാണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.