മസ്കത്ത്: ഒമാനിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി ജനുവരി 26 വരെയായി നീട്ടി നൽകി. തൊഴിൽ മന്ത്രാലയം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ് മുതലാണ് തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്. ജനുവരി ആറ് വരെയായിരുന്നു ഇൗ സേവനം ആദ്യം പ്രഖ്യാപിച്ചത്. ഇത് പിന്നീട് 21 വരെയും പിന്നീട് 26 വരെയുമാക്കി നീട്ടുകയായിരുന്നു. െതാഴിൽ മന്ത്രാലയത്തിെൻറ ഒാൺലൈൻ സേവന സംവിധാനം ഇൗ മാസം ആദ്യം മുതൽ തടസപ്പെട്ടത് മുൻ നിർത്തിയാണ് തീയതി നീട്ടിയതെന്നാണ് കരുതപ്പെടുന്നത്.
വിസാ വിലക്കുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർ ലഭ്യമായിട്ടുള്ള മറ്റ് പ്രൊഫഷനുകളിലേക്ക് മാറണം. അല്ലാത്ത പക്ഷം നിലവിലുള്ള റസിഡൻറ് കാർഡിെൻറ കഴിയുന്ന പക്ഷം അത് പുതുക്കി നൽകില്ല.
സനദ് സെൻററുകളിൽ ബന്ധപ്പെട്ടാൽ വിസാ വിലക്കുള്ള തസ്തികയാണോ എന്നത് അറിയാൻ കഴിയും. ഇത് മാറ്റുന്നതിനായി സ്പോൺസറുടെ തിരിച്ചറിയൽകാർഡ് സഹിതം സനദ് സെൻററുകളിൽ ചെന്നാൽ മതി. ഒാൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ ആർ.ഒ.പി സേവന കേന്ദ്രങ്ങളിലെത്തി തിരിച്ചറിയൽ കാർഡുകൾ മാറ്റിവാങ്ങണം.
അവസാന തീയതി നീട്ടിയത് മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസ്യമായി. സെയിൽസ്, പർച്ചേഴ്സ് വിഭാഗങ്ങളിൽ റെപ്രസേൻററ്റീവ്, പ്രൊമോട്ടർ തസ്തികകളിൽ തൊഴിലെടുക്കുന്ന പലരും ഇനിയും തസ്തിക മാറ്റിയിട്ടില്ല. ഒാരോരുത്തരുടെയും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താഴ്ന്ന തസ്തികകളിലേക്കാണ് വിസ മാറ്റി നൽകുന്നത്. ഭാവിയിൽ വിലക്ക് മുന്നിൽ കണ്ട് നിലവിൽ വിലക്ക് ബാധകമല്ലാത്ത ഉയർന്ന തസ്തികകളിൽ നിന്ന് താഴ്ന്ന തസ്തികകളിലേക്ക് മാറിയവരും നിരവധിയുണ്ട്.
ബിസിനസിെൻറ ലൈസൻസ് മാനദണ്ഡങ്ങൾ പ്രകാരം വിദേശ തൊഴിലാളികളെ ഒരു സ്ഥാപനത്തിന് കീഴിലുള്ള ഒരു ആക്ടിവിറ്റിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഇപ്പോൾ അനുമതി നൽകുന്നുണ്ട്. അംഗീകൃത തൊഴിൽ കരാറിെൻറ അടിസ്ഥാനത്തിലുള്ള വിദേശ തൊഴിലാളികളുടെ വേതനം ഭേദഗതി ചെയ്യാനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. വിദേശ തൊഴിലാളികളെ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാനും നിബന്ധനകൾക്ക് വിധേയമായി തൊഴിൽ മന്ത്രാലയം അനുമതി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.