Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ വിദേശ...

ഒമാനിലെ വിദേശ തൊഴിലാളികൾക്ക്​ ജനുവരി 26 വരെ തൊഴിൽ പദവി പുതുക്കാം

text_fields
bookmark_border
ഒമാനിലെ വിദേശ തൊഴിലാളികൾക്ക്​ ജനുവരി 26 വരെ തൊഴിൽ പദവി പുതുക്കാം
cancel

മസ്​കത്ത്​: ഒമാനിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി ജനുവരി 26 വരെയായി നീട്ടി നൽകി. തൊഴിൽ മന്ത്രാലയം വ്യാഴാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച പ്രസ്​താവന പുറത്തുവിട്ടത്​. തൊഴിൽ വിപണി ക്രമീകരിക്കുന്നതി​െൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ്​ മുതലാണ്​ തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്​. ജനുവരി ആറ്​ വരെയായിരുന്നു ഇൗ സേവനം ആദ്യം പ്രഖ്യാപിച്ചത്​. ഇത്​ പിന്നീട്​ 21 വരെയും പിന്നീട്​ 26 വരെയുമാക്കി നീട്ടുകയായിരുന്നു. ​െതാഴിൽ മന്ത്രാലയത്തി​െൻറ ഒാൺലൈൻ സേവന സംവിധാനം ഇൗ മാസം ആദ്യം മുതൽ തടസപ്പെട്ടത്​ മുൻ നിർത്തിയാണ്​ തീയതി നീട്ടിയതെന്നാണ്​ കരുതപ്പെടുന്നത്​.

വിസാ വിലക്കുള്ള തസ്​തികകളിൽ ജോലി ചെയ്യുന്നവർ ലഭ്യമായിട്ടുള്ള മറ്റ്​ പ്രൊഫഷനുകളിലേക്ക്​ മാറണം. അല്ലാത്ത പക്ഷം നിലവിലുള്ള റസിഡൻറ്​ കാർഡി​െൻറ കഴിയുന്ന പക്ഷം അത്​ പുതുക്കി നൽകില്ല.

സനദ്​ സെൻററുകളിൽ ബന്ധപ്പെട്ടാൽ വിസാ വിലക്കുള്ള തസ്​തികയാണോ എന്നത്​ അറിയാൻ കഴിയും. ഇത്​ മാറ്റുന്നതിനായി സ്​പോൺസറുടെ തിരിച്ചറിയൽകാർഡ്​ സഹിതം സനദ്​ സെൻററുകളിൽ ചെന്നാൽ മതി. ഒാൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ ആർ.ഒ.പി സേവന കേന്ദ്രങ്ങളിലെത്തി തിരിച്ചറിയൽ കാർഡുകൾ മാറ്റിവാങ്ങണം.

അവസാന തീയതി നീട്ടിയത്​ മലയാളികൾ അടക്കമുള്ളവർക്ക്​ ആശ്വാസ്യമായി. സെയിൽസ്​, പർച്ചേഴ്​സ്​ വിഭാഗങ്ങളിൽ റെപ്രസ​േൻററ്റീവ്​, പ്രൊമോട്ടർ തസ്​തികകളിൽ തൊഴിലെടുക്കുന്ന പലരും ഇനിയും തസ്​തിക മാറ്റിയിട്ടില്ല. ഒാരോരുത്തരുടെയും സ്​ഥാപനങ്ങളുമായി ബന്ധപ്പെട്ട താഴ്​ന്ന തസ്​തികകളിലേക്കാണ്​ വിസ മാറ്റി നൽകുന്നത്​. ഭാവിയിൽ വിലക്ക്​ മുന്നിൽ കണ്ട് നിലവിൽ വിലക്ക്​ ബാധകമല്ലാത്ത​ ഉയർന്ന തസ്​തികകളിൽ നിന്ന്​ താഴ്​ന്ന തസ്​തികകളിലേക്ക്​ മാറിയവരും നിരവധിയുണ്ട്​.

ബിസിനസി​െൻറ ലൈസൻസ്​ മാനദണ്ഡങ്ങൾ പ്രകാരം വിദേശ തൊഴിലാളികളെ ഒരു സ്​ഥാപനത്തിന്​ കീഴിലുള്ള ഒരു ആക്​ടിവിറ്റിയിൽ നിന്ന്​ മറ്റൊന്നിലേക്ക്​ മാറ്റുന്നതിനും ഇപ്പോൾ അനുമതി നൽകുന്നുണ്ട്​. അംഗീകൃത തൊഴിൽ കരാറി​െൻറ അടിസ്​ഥാനത്തിലുള്ള വിദേശ തൊഴിലാളികളുടെ വേതനം ഭേദഗതി ചെയ്യാനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്​. വിദേശ തൊഴിലാളികളെ ഒരു തൊഴിലുടമയിൽ നിന്ന്​ മറ്റൊരാളിലേക്ക്​ കൈമാറ്റം ചെയ്യാനും നിബന്ധനകൾക്ക്​ വിധേയമായി തൊഴിൽ മന്ത്രാലയം അനുമതി നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmploymentOman
News Summary - Foreign workers in Oman can renew their employment until January 26
Next Story