ഒമാനിലെ മുൻപ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്​: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ തളിപ്പറമ്പ്​ സ്വദേശി നാട്ടിൽ നിര്യാതനായി. നാട്ടുവയലിലെ ആമിന മൻസിൽ എൻ.യു. മുഹമ്മദാലി ഹാജി (64) ആണ്​ മരിച്ചത്​. 35 വർഷമായി മസ്കത്തിലെ വെജിറ്റബിൾ മാർക്കറ്റിൽ സപ്ലയർ ആയിരുന്നു. കോവിഡിന്​ തുടക്കകാലത്താണ്​ ഇദ്ദേഹം നാട്ടിലേക്ക്​ മടങ്ങിയത്​. പിതാവ്​: പരേതനായ ഉമ്മർ. മാതാവ്​: നഫീസ. ഭാര്യ: കെ.കെ. ആമിന. മക്കൾ: മുഹമ്മദ്‌ ഷാഫി (മസ്കത്ത്​), സൽമ, സഹല, ഷഹനാസ്. മരുമക്കൾ: മുഹമ്മദ്‌ ഇഖ്​ബാൽ, അബ്ദുൽ സത്താർ, മുബാഷിർ.സഹോദരങ്ങൾ: അബുട്ടി (മസ്കത്ത്​), ഫാത്തിമ, ജമീല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.