മസ്കത്ത്: സുൽത്താനേറ്റിൽ സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തി പുറത്തിറക്കിയ ഉത്തരവിലാണ് ചികിത്സ ലഭ്യമാകുന്ന വിഭാഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.
സ്വദേശി പൗരന്മാര്, ഒമാനി വനിതയെ വിവാഹം കഴിച്ച വിദേശി, ഇവരുടെ കുട്ടികള്‍, മൂന്നു മാസത്തില്‍ കൂടുതലായി ഒമാനില്‍ കഴിയുന്ന ജി.സി.സി പൗരന്മാര്, സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍, സ്വദേശി പുരുഷന്മാരെ വിവാഹം കഴിച്ച വിദേശി, ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍, ഇവരുടെ കുടുംബങ്ങള്‍, വിദേശ നയതന്ത്ര പ്രതിനിധികള്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ചികിത്സ സൗജന്യമാണെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
ചികിത്സ ഉറപ്പുവരുത്താന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ സന്നദ്ധമാകണം. സൗജന്യ ചികിത്സക്ക് അര്‍ഹരായവരുടെ രജിസ്ട്രേഷന് മുതല്‍ നടപടികള്‍ ഏകീകരിച്ചിട്ടുണ്ട്. സൗജന്യ ചികിത്സക്ക് അര്‍ഹതയില്ലാത്തവര്‍ക്കും മറ്റു മെഡിക്കല്‍ കവറേജുകള്‍ ഇല്ലാത്തവര്‍ക്കുമുള്ള ആംബുലന്‍സ് നിരക്കുകളും ആരോഗ്യ മന്ത്രിയുടെ പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.