മസ്കത്ത്: കോവിഡിെൻറ പശ്ചാത്തലത്തിൽ വിപണിയിൽ പഴം-പച്ചക്കറി ഇനങ്ങൾ സുലഭമാക്കാ ൻ നടപടികളുമായി അധികൃതർ. ഇറക്കുമതിക്ക് നിരവധി ഇളവുകളും സൗകര്യങ്ങളും ചെയ്താണ് അധികൃതർ ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നത്. റമദാനിലടക്കം ഒരു ഉൽപന്നത്തിെൻ റയും ദൗർലഭ്യത അനുഭവപ്പെടാൻ സാധ്യത ഇല്ലാത്ത രീതിയിലാണ് അധികൃതർ കാര്യങ്ങൾ നീക്കു ന്നത്. ഇതിനായി എല്ലാ രാജ്യങ്ങളിൽനിന്നും നേരിട്ട് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനട ക്കം നിരവധി സൗകര്യങ്ങൾ നൽകുന്നുണ്ട്. അതോടൊപ്പം, കോവിഡ് വ്യാപനം തടയാൻ നിരവധി മുൻകരുതലുകളും അധികൃതർ എടുക്കുന്നുണ്ട്. മവേല സെൻട്രൽ മാർക്കറ്റിൽ പ്രവേശനം നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളുമുണ്ട്. ഇനി പച്ചക്കറി-പഴവർഗ വ്യാപാരവുമായി ബന്ധപ്പെട്ട ലൈസൻസ് ഉള്ളവർക്കാണ് മാർക്കറ്റിൽ പ്രവേശനം അനുവദിക്കുക. ഇത്തരക്കാർ പ്രവേശനത്തിന് രേഖകൾ കാണിക്കുകയും വേണ്ടിവരും. എന്നാൽ, മാർക്കറ്റിലെ ചില്ലറ വ്യാപാരം നിർത്തുമോ എന്ന വിഷയത്തിൽ വ്യക്തത കൈവന്നിട്ടില്ല. പുതിയ തീരുമാനത്തോടെ സെൻട്രൽ മാർക്കറ്റിൽനിന്ന് പച്ചക്കറികളും പഴവർഗങ്ങളും വാങ്ങി ഹോട്ടലുകൾക്കും മറ്റും വിതരണം ചെയ്ത് ഉപജീവനം കഴിയുന്ന നിരവധിപേർ പെരുവഴിയിലാവും.
പച്ചക്കറി-പഴ ഇറക്കുമതിക്ക് അധികൃതർ നിരവധി ഇളവുകൾ നൽകുന്നതിനാൽ എല്ലാ കമ്പനികളും ഇറക്കുമതിരംഗത്ത് സജീവമാണ്. റമദാൻ അടക്കമുള്ള കാലങ്ങളിൽ എല്ലാ ഉൽപന്നങ്ങളും മാർക്കറ്റിൽ സുലഭമായിരിക്കുമെന്ന് പ്രമുഖ ഇറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഇതിെൻറ ഭാഗമായി ഇറക്കുമതി ചുങ്കം ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഏതൊക്കെ ഉൽപന്നങ്ങളുടെ ചുങ്കമാണ് ഒഴിവാക്കിയതെന്നതടക്കമുള്ള വിവരങ്ങൾ പിന്നീട് വ്യക്തമാകും. അതോടൊപ്പം, ഇറക്കുമതി എളുപ്പമാക്കാനുള്ള നിരവധി നടപടികളും അധികൃതർ എടുത്തിട്ടുണ്ട്. ഇതിെൻറ ഭാഗമായി ഇറക്കുമതി ഉൽപന്നങ്ങളുടെ ക്ലിയറൻസിന് കയറ്റുമതി കമ്പനി ഉൽപന്നങ്ങളുടെ വിവരങ്ങൾ സംബന്ധമായി നൽകുന്ന രേഖകളുടെ പകർപ്പ് സമർപ്പിച്ചാലും മതിയാവും. നിലവിലെ സാഹചര്യത്തിൽ അസൽ രേഖകൾ സമർപ്പിക്കാൻ പ്രയാസം നേരിടുന്നത് ഒഴിവാക്കാനാണിത്. പോർട്ടുകളിൽ എത്തുന്ന ഉൽപന്നങ്ങളുടെ ക്ലിയറൻസ് സമയം ചുരുക്കാൻ തീരുമാനിച്ചതും ഇറക്കുമതിക്കാർ ഗുണം ചെയ്യുന്നതാണ്.
നേരത്തേ തുറമുഖത്ത് എത്തുന്ന ഉൽപന്നങ്ങൾ വിട്ടുകിട്ടാൻ 48 മുതൽ 72 മണിക്കൂർ വരെ സമയമാണ് വേണ്ടിയിരുന്നത്. ഇത് 24 മണിക്കൂറായി ചുരുക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് സൗകര്യമൊരുക്കാൻ എയർ കാർഗോ നിരക്കുകൾ കുറക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി വിമാന കമ്പനികളുമായി ചർച്ചകളും നടത്തുന്നുണ്ട്.
എല്ലാ രാജ്യത്തുനിന്നും ഇറക്കുമതി അനുവദിക്കുന്നതോടൊപ്പം ഇത്തരം രാജ്യങ്ങളിൽനിന്ന് ഇറക്കുമതിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അധികൃതർ ചെയ്യും. ഷിപ്പിങ് കമ്പനികളുമായി സഹകരിച്ച് ഉൽപന്നങ്ങൾ എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക, മറ്റു ഗതാഗത സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കുക. ഇതിനായി ലോജിസ്റ്റിക് കമ്പനിയുമായി അധികൃതർ കരാറിലെത്തിയിട്ടുണ്ട്.
എന്നാൽ, നിലവിലെ അവസ്ഥയിൽ ചില ഉൽപന്നങ്ങളുടെ വില വർധിക്കാനും സാധ്യതയുണ്ട്. നിലവിൽ ട്രാൻസ്പോർേട്ടഷൻ നിരക്കുകൾ, തൊഴിൽ നിരക്കുകൾ അടക്കം പല അനുബന്ധ ചെലവുകളും വൻ തോതിൽ വർധിച്ചിട്ടുണ്ട്. കയറ്റുമതി രാജ്യങ്ങളിൽ െതാഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. അതോടൊപ്പം, ഉൽപന്നങ്ങൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എത്തിക്കുന്നതിനുള്ള ഗതാഗത ചെലവും വൻതോതിൽ വർധിച്ചിട്ടുണ്ട്. അതിനാൽ ചില ഉൽപന്നങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ലോക്ഡൗൺ മുൻനിർത്തി വ്യാഴാഴ്ച മവേല സെൻട്രൽ മാർക്കറ്റിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.