മസ്കത്ത്: ഒമാനിൽ പഴം-പച്ചക്കറി വിപണനത്തിനായി വൻകിട കമ്പനിക്ക് രൂപം നൽകുമെന്ന് പുതുതായി നിലവിൽ വന്ന ഒമാൻ നിക്ഷേപക അതോറിറ്റി അറിയിച്ചു. അതോറിറ്റിക്ക് കീഴിലുള്ള ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് േഹാൾഡിങ് കമ്പനിയാണ് പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. രാജ്യത്തിനകത്ത് ഉൽപാദിപ്പിക്കുന്ന പഴം-പച്ചക്കറി ഉൽപന്നങ്ങളും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മികച്ച ഗുണനിലവാരമുള്ള പഴം-പച്ചക്കറികളുമാണ് കമ്പനി വിപണനം ചെയ്യുക. മൊത്തം പഴം-പച്ചക്കറി ഉൽപന്നങ്ങളുടെ 65 ശതമാനം പ്രാദേശിക മാർക്കറ്റിൽ വിപണനം നടത്തുകയും ബാക്കി 35 ശതമാനം വിദേശത്തേക്ക് കയറ്റി അയക്കുകയുമാണ് ചെയ്യുക. രാജ്യത്തെ കൃഷിക്കാരെയും ഇൗ മേഖലയിലെ ചെറുകിട ഇടത്തരം കമ്പനികളെയും േപ്രാത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇൗ പദ്ധതിയുമായി ഒമാൻ കാർഷിക മത്സ്യവിഭവ മന്ത്രാലയവും സഹകരിക്കുന്നുണ്ട്. സ്വകാര്യമേഖലയിലെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്.
പദ്ധതിയുടെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ മോഡൽ ഫാമുകളും നിർമിക്കും. ഒാരോ ഗവർണറേറ്റുകളിലെയും പരിസ്ഥിതിക്കും കാലാവസ്ഥക്കും അനുയോജ്യമായ വിവിധ ഇനം ഉന്നത നിലവാരമുള്ള വിളകളാണ് കൃഷി ചെയ്യുക.
പ്രാദേശിക മാർക്കറ്റിലേക്ക് ഒമാനി പച്ചക്കറികൾ ആവശ്യത്തിലധികം എത്തിക്കാനും പച്ചക്കറി ഇറക്കുമതി ഒഴിവാക്കാനും ഇതുവഴി കഴിയും. ഉപഭോക്താക്കൾക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിക്കുക, ഒാർഗാനിക് പച്ചക്കറികളും പഴവർഗങ്ങളും ഉൽപാദിപ്പിക്കുക, നിലവിലെ പച്ചക്കറി കൃഷിയുടെ രീതികൾ മാറ്റുകയും മികച്ച നിലവാരമുള്ള കൃഷി രീതികൾ ആരംഭിക്കുകയും ചെയ്യുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. പഴ വർഗങ്ങളും പച്ചക്കറികളും കാർഷിക സംഘങ്ങൾ, കാർഷിക കമ്പനികൾ, ചെറുകിട ഇടത്തരം കമ്പനികൾ, കർഷകർ എന്നിവരിൽനിന്ന് നേരിട്ട് സ്വീകരിക്കലും കമ്പനിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. ഇവ തരംതിരിച്ച് പാക്ക് ചെയ്ത് മാർക്കറ്റിൽ എത്തിക്കും. പ്രാദേശിക മാർക്കറ്റിലെ ആവശ്യം അനുസരിച്ചാണ് വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി നടത്തുക. ജനത്തിരക്കേറിയ നഗരങ്ങളിൽ ചില്ലറ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും. പദ്ധതിയുടെ മൊത്തം നിക്ഷപം 11.5 ദശലക്ഷം റിയാലാണ്. അതോടൊപ്പം, പൊതുേമഖല സ്വകാര്യ കമ്പനികൾക്ക് പദ്ധതിയുമായി സഹകരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.