മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഗഫൂർ അറക്കൽ: നിദ്ര നഷ്ടപ്പെട്ട സൂര്യൻ’ എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരനും സിനിമ തിരക്കഥാകൃത്തും പുരോഗമന സാംസ്കാരിക പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഗഫൂർ അറക്കൽ അകാലത്തിൽ വിടവാങ്ങിയിട്ട് ഒരു വർഷത്തോട് അടുക്കുന്ന വേളയിലാണ് കേരള വിഭാഗം അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. അവസാനമായി എഴുതിയ ‘ദ കോയ’ എന്ന നോവൽ പൂർത്തിയാക്കി, അതിന്റെ പ്രകാശന ദിവസം തന്നെയായിരുന്നു ഗഫൂർ അറക്കൽ അന്തരിച്ചത്.
യോഗത്തിൽ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗഫൂർ അറക്കൽ എഴുതിയ വിവിധ നോവലുകളായ രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി, ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരി ലൂസായ കാറ്റാടിയന്ത്രം എന്നിവ ഷിബു അരങ്ങാലി, ചാന്ദിനി മനോജ്, അഭിലാഷ് ശിവൻ എന്നിവർ അവതരിപ്പിച്ചു. ഗഫൂർ അറക്കലിന്റെ അവസാനം പുറത്തുവന്ന നോവലായ ‘ദി കോയ’യെക്കുറിച്ച് ഹാറൂൺ റഷീദ് സംസാരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ജഗദീഷ് സ്വാഗതവും കേരള വിഭാഗം കോകൺവീനർ കെ.വി. വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.