മസ്കത്ത്: ഗസ്സയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയുമായി ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദി ഫോണിൽ സംസാരിച്ചു.
ഗസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണം തടയാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരു മന്ത്രിമാരും അവലോകനം ചെയ്തു. പരിക്കേറ്റ ആളുകൾക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കാൻ അനുവദിക്കുന്ന ഉടമ്പടിയിലെത്തേണ്ട കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.