ഗൂ​ഗ്ൾ ഡെ​വ​ല​പ്പേ​ഴ്‌​സ് ഫെ​സ്റ്റി​വ​ലി​ന് സ​ലാ​ല​യി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

ഗൂ​ഗ്ൾ ഡെ​വ​ല​പ്പേ​ഴ്‌​സ് ഫെ​സ്റ്റി​വ​ലി​ന് സ​ലാ​ല​യി​ൽ തു​ട​ക്കം

മ​സ്ക​ത്ത്: ഗൂ​ഗ്ൾ ഡെ​വ​ല​പ്പേ​ഴ്‌​സ് ഫെ​സ്റ്റി​വ​ലി​ന് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ തു​ട​ക്ക​മാ​യി. ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് മ​ർ​വാ​ൻ ബി​ൻ തു​ർ​ക്കി അ​ൽ സ​ഈ​ദി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ), ഇ​ന്നൊ​വേ​ഷ​ൻ എ​ന്നി​വ​യെക്കു​റി​ച്ച ച​ർ​ച്ച​ക​ൾ, ഗൂ​ഗ്ൾ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, നി​ർ​മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബി​സി​ന​സ് വി​ക​സ​നം, ഓ​ട്ടോ​മേ​ഷ​ൻ ടൂ​ളു​ക​ൾ, ജ​ന​റേ​റ്റീ​വ് എ.​ഐ, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വെ​ബ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത് കൈ​കാ​ര്യം ചെ​യ്യ​ു​ന്ന​തി​നു​ള്ള വ​ർ​ക്​ഷോ​പ്പു​ക​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​​പ്പെ​ടു​ന്നു​ണ്ട്.

ഒ​മാ​നി യു​വാ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ൽ ഗൂ​ഗ്ൾ ഡെ​വ​ല​പ്പേ​ഴ്‌​സ് ഗ്രൂ​പ്പു​ക​ൾ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ന്ന് സ​ലാ​ല​യി​ലെ ഗൂ​ഗ്ൾ ഡെ​വ​ല​പ്പേ​ഴ്‌​സ് ഗ്രൂ​പ് ത​ല​വ​ൻ ഹു​സാം ബി​ൻ ജാ​സിം ബ​ഖ്വെ​യ​ർ പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ​ക്ക് അ​വ​രു​ടെ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം വി​ക​സി​പ്പി​ക്കാ​നും ആ​ധു​നി​ക തൊ​ഴി​ൽ വി​പ​ണി​യി​ൽ മി​ക​ച്ച രീ​തി​യി​ൽ ഇ​ട​പെ​ടാ​നും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്രാ​പ്‌​ത​രാ​ക്കി​യ​തി​ന് ഗൂ​ഗി​ൾ ഡെ​വ​ല​പ്പേ​ഴ്‌​സ് ഗ്രൂ​പ്പി​ന് ന​ന്ദി പ​റ​യു​ക​യാ​​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ ഇ​പ്പോ​ൾ പ്രോ​ഗ്രാ​മി​ങ്, എ.​ഐ സൈ​റ്റു​ക​ൾ വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്ന് ബ​ഖ്വെ​യ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Google Developers Festival kicks off in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.