മസ്കത്ത്: രാജ്യത്ത് 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി 30,000 മരത്തൈകൾ വിതരണം ചെയ്യുന്നതിനുള്ള കാമ്പയിൻ മസ്കത്ത് ഗവർണറേറ്റിൽ ആരംഭിച്ചു. സെപ്റ്റംബർ 21 വരെ സീബിലെയും അമീറാത്തിലെയും വിലായത്തിലെ അൽ മസെൻ നഴ്സറി ആസ്ഥാനത്ത് തൈകൾ വിതരണം തുടരും.
ദിവസവും രാവിലെ ഏഴ് മുതൽ രാത്രി 10 വരെ തൈകൾ ശേഖരിക്കാം. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പ്രദേശത്തുടനീളമുള്ള ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും വനനശീകരണം പ്രോത്സാഹിപ്പിക്കാതിരിക്കുന്ന ഒമാന്റെ വിപുലമായ പാരിസ്ഥിതിക ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.