ഇ​ബ്ര​യി​ൽ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ർ​ക്ക് സം​ഘ​ടി​പ്പി​ച്ച പ്ര​വാ​ച​ക പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സ്

ശ്ര​ദ്ധേ​യ​മാ​യി ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രു​ടെ പ്ര​വാ​ച​ക പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സ്

ഇ​ബ്ര: രാ​ത്രി വൈ​കി ജോ​ലി അ​വ​സാ​നി​ക്കു​ന്ന ഹോ​ട്ട​ല്‍, റ​സ്റ്റാ​റ​ന്റ്, ക​ഫ്റ്റീ​രി​യ, സൂ​പ്പ​ർ മാ​ര്‍ക്ക​റ്റ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് ഇ​ബ്ര സ​ഹ്‌​റ​ത്തു​ല്‍ ഖു​ര്‍ആ​ന്‍ മ​ദ്‌​റ​സ​യും ഐ.​സി.​എ​ഫും ആ​ര്‍.​എ​സ്.​സി​യും സം​യു​ക്ത​മാ​യി പ്ര​വാ​ച​ക പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു.

മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​പാ​ടി. രാ​ത്രി ഒ​രു മ​ണി​ക്ക് ആ​രം​ഭി​ച്ച മൗ​ലി​ദ് സ​ദ​സ്സി​ല്‍ മ​ല​യാ​ളി​ക​ള്‍ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ന്‍ എ​ന്നീ രാ​ജ്യ​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യി.

എ​ല്ലാ ദി​വ​സ​വും രാ​ത്രി 11ന് ​ജ​ന​കീ​യ മൗ​ലി​ദ് സ​ദ​സ്സ് ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും ഏ​റെ വൈ​കി ജോ​ലി അ​വ​സാ​നി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​ത്യേ​കം പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സ് ന​ട​ത്തി​യ​ത്. ഇ​ബ്ര വി​ലാ​യ​ത്തി​ലെ വി​വി​ധ ദി​ക്കു​ക​ളി​ല്‍നി​ന്ന് പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. നി​ശാ​ദ് അ​ഹ്‌​സ​നി, അ​ലി അ​ക്ബ​ര്‍ സ​ഖാ​ഫി ചാ​ലി​യം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Hotel employees-pravachaka prakeerthana sadass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.