മ​സ്ക​ത്ത് മ​ബെ​ല ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഖു​ർ​ആ​ൻ മ​ദ്റ​സ ഖു​ർ​ത്തു​ബ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​സു​ബൈ​ർ ഹു​ദ​വി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

‘മ​ത വി​ദ്യാ​ഭ്യാ​സം സാം​സ്‌​കാ​രി​ക സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്നു’

മ​സ്ക​ത്ത്: മ​ത വി​ദ്യാ​ഭ്യാ​സം സാം​സ്‌​കാ​രി​ക സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും പ​ണ്ഡി​ത​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും ഖു​ർ​ത്തു​ബ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സു​ബൈ​ർ ഹു​ദ​വി. മ​സ്ക​ത്ത് മ​ബെ​ല ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഖു​ർ​ആ​ൻ മ​ദ്റ​സ സ​ന്ദ​ർ​ശി​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്റെ സ​ഹോ​ദ​ര​നെ ഒ​രു പു​ഞ്ചി​രി കൊ​െ​ണ്ട​ങ്കി​ലും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​വ​ൻ അ​ല്ലാ​ഹു​വി​ന്റെ ഇ​ഷ്ട​പ്പെ​ട്ട അ​ടി​മ​ക​ളി​ൽ പെ​ട്ട​വ​രാ​ണെ​ന്നും കു​ട്ടി​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ര​സ​ഹാ​യ​ക​രാ​കാ​ൻ പ്രാ​പ്ത​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​സ്ക​ത്ത് കെ.​എം.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ഷ്‌​റ​ഫ് പൊ​യ്ക്ക​ര, മ​ബെ​ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​ക്കൂ​ബ് തി​രൂ​ർ, മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​സ്ത​ഫ റ​ഹ്മാ​നി, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സി.​കെ.​വി. റാ​ഫി, എ​സ്.​വി. അ​റ​ഫാ​ത്ത്, റം​ഷാ​ദ് താ​മ​ര​ശ്ശേ​രി, മു​ർ​ഷി​ദ് ഹൈ​ദ്രോ​സ്സി, അ​ഫ്സ​ൽ ഇ​രി​ട്ടി, ഷ​ക്കീ​ർ ഫൈ​സി ത​ല​പ്പു​ഴ, ഷാ​ഫി ബേ​പ്പൂ​ർ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Religious education forms the cultural community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.