മികച്ച പ്രതികരണമാണ് ഹീൽമി കേരള എക്സിബിഷനിൽനിന്ന് ലഭിച്ചത്. ഒരുപാട് രോഗികളും അതോടൊപ്പം സ്റ്റാളുകൾ സന്ദർശിക്കാൻ നിരവധി ആളുകളുമാണ് മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ എത്തിയത്. എല്ലാവർക്കും പരിശോധനകളും മറ്റു വിവരങ്ങളും കൈമാറാൻ സാധിച്ചു. ഫോളോഅപ്പിനായി പലർക്കും കേരളത്തിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗികളുടെ വരവ് കേരളത്തിലെ സാമ്പത്തിക മേഖലക്ക് ഉണർവേകുകയും ചെയ്യും. മികച്ച രീതിയിൽ ഇത്തരം പരിപാടി ഒരുക്കിയ മാധ്യമത്തിന് നന്ദി അറിയിക്കുന്നു.
മൂന്നു ദിവസമായി നടന്ന പ്രദർശനത്തിൽ ഡെന്റലും ഡെർമിറ്റോളജിയുമായിരുന്നു ഞങ്ങൾ പ്രദർശിപ്പിച്ചത്. മികച്ച അനുഭവമായിരുന്നു ഹീൽമി കേരള നൽകിയത്. ആഗോളതലത്തിലുള്ള ആരോഗ്യപ്രവർത്തകരെയും നിരവധി മെഡിക്കൽ ടൂർ കമ്പനികളെയും പരിചയപ്പെടാൻ സാധിച്ചു. സ്റ്റാളുകൾ എത്തിയ രോഗികൾക്കും സന്ദർശകർക്കും മികച്ച സേവനവും കൊടുക്കാൻകഴിഞ്ഞു. ഒമാനി പൗരൻമാർക്ക് സ്ഥാപനത്തെയും സേവനങ്ങളെയും കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനും മേള സഹായകമായി.
മികച്ച വിജയമായിരുന്നു ഹീൽമി കേരള എക്സിബിഷൻ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രോഗികളായ ആളുകൾ സ്റ്റാളുകൾ സന്ദർശിച്ച് വിവരങ്ങളും സേവനങ്ങളും തേടുന്ന പ്രവണത വർധിച്ചിട്ടുണ്ട്. നാട്ടിൽ കൊടുക്കുന്ന ചികിത്സയും അതേ മരുന്നുകളും ഒമാനിൽ കൊടുക്കാൻ കഴിയും എന്നത് ഞങ്ങളുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം ഞങ്ങളുടെ സേവനം തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ചികിത്സകളും മറ്റും മനസ്സിലാക്കാനായി. അടുത്തവർഷം ഇതിനേക്കാൾ കൂടുതൽ വിജയകരമായി നടപ്പാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.