മസ്കത്ത്: െഎ.പി.എൽ ആവേശം ഒമാനിലെ വായനക്കാരിലേക്ക് എത്തിക്കുന്നതിനായി ഗൾഫ് മാധ്യമം സംഘടിപ്പിച്ചുവരുന്ന മെഗാ ക്വിസിന് ആവേശകരമായ പ്രതികരണം. നിരവധി പേരാണ് മത്സരത്തിലേക്ക് എൻട്രികൾ അയക്കുന്നത്. ശരിയുത്തരങ്ങൾ അയക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് പ്രതിദിന സമ്മാനം നൽകുന്നുണ്ട്. കൂടാതെ ഒരു മെഗാസമ്മാനവും ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ ഒന്നുമുതൽ ആരംഭിച്ച ക്വിസ് മത്സരത്തിലെ ആദ്യ പത്ത് ദിവസത്തെ വിജയികൾ ചുവടെ; സുഹൈൽ, സജിത സുനിൽ, അൻസാർ സാദിഖ്, ബിജുമോൻ വർക്കി, വർഗീസ്.ഇ.തോമസ്, പി.വിപിൻ, അൻഷാദ്, ആബിദ്, മിനി റോയ്, അൽവിത ഹിൽഡെഗാർഡ്. ഇലക്ട്രോണിക്സ് ഉപകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജീപാസ് നൽകുന്ന സ്റ്റെയിൻലെസ്സ്റ്റീൽ ഇലക്ട്രിക് കെറ്റിലും വാബിൻസ് നൽകുന്ന െഎ.പി.എൽ ബ്രാൻഡഡ് സെറാമിക് കപ്പുമാണ് പ്രതിദിന സമ്മാനം.
ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് ആണ് മെഗാ ക്വിസിെൻറ മുഖ്യ പ്രായോജകർ. മെഗാ സമ്മാനമായ സാംസങ് എ11 മൊബൈൽ ഫോൺ അൽ ജദീദ് എക്സ്ചേഞ്ച് ആണ് സ്പോൺസർ ചെയ്യുന്നത്. നവംബർ പത്തുവരെ ഗൾഫ് മാധ്യമം ഇ-പേപ്പറിലൂടെയും www.madhyamam.com വെബ്സൈറ്റിലൂടെയുമാണ് ക്വിസിൽ പെങ്കടുക്കാൻ കഴിയുക.
ഒാരോ ദിവസവും ഒാരോ ചോദ്യം വീതമാണ് ഉണ്ടാവുക. ദിവസവും രാത്രി 12 മണി വരെ അതത് ദിവസത്തെ മത്സരത്തിൽ പെങ്കടുക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.