സലാല: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഗൾഫ് മാധ്യമം പ്രചാരണ കാമ്പയിന് സലാലയിൽ തുടക്കമായി. കേരള വിങ് കൺവീനർ ഡോ. ഷാജി പി. ശ്രീധർ വരിചേർന്ന് ഉദ്ഘാടനം ചെയ്തു. കാമ്പയിൻ കാലത്ത് മുൻകൂട്ടി പണമടച്ച് വരിചേരുന്നവർ 58 റിയാലിനു പകരം 39 റിയാൽ നൽകിയാൽ മതി. കൂടാതെ, 14 റിയാലിന്റെ സമ്മാനങ്ങളും ലഭിക്കും. സീപേൾസിന്റെ 10 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ, പെൻഗ്വിന്റെ മൂന്നു റിയാലിന്റെ വൗച്ചർ, മസൂണിന്റെ ചീസ് എന്നിവയാണ് സമ്മാനങ്ങൾ. കൂടാതെ, കുടുംബം മാസിക ഒരു വർഷത്തേക്ക് തീർത്തും സൗജന്യമായി ലഭിക്കുകയും ചെയ്യും.
കുടുംബം മാസിക മാത്രമായി വാർഷിക വരി ചേരുന്നവർക്ക് 6.500 റിയാലിനു പകരം നാലു റിയാൽ നൽകിയാൽ മതി. ഇതിന് പെൻഗ്വിന്റെ മൂന്നു റിയാലിന്റെ വൗച്ചറും മസൂണിന്റെ ചീസും സമ്മാനമായി ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി. സലിം സേട്ട്, കാമ്പയിൻ കൺവീനർ വി. അയൂബ്, സെക്രട്ടറി കെ.പി. അൻസാർ, കെ.എ. സലാഹുദ്ദീൻ, സാബുഖാൻ, സജിദ്ഖാൻ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 93320580, 95629600 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.