1. ‘ഗൾഫ്​ മാധ്യമം’​െഎ.പി.എൽ ക്വിസി​െൻറ സമ്മാനം ബിജുമോൻ വർക്കിക്ക്​ (അൽഹെയിൽ) ഗൾഫ്​ മാധ്യമം ​െറസിഡൻറ്​ മാനേജർ ഷക്കീൽ ഹസൻ കൈമാറുന്നു 2. െഎ.പി.എൽ ക്വിസി​െൻറ സമ്മാനം ആബിദിന്​ (അൽ മൻഹാൽ, മത്ര) ഒ.എസ്.​ റഫീഖ്​ കൈമാറുന്നു

'ഗൾഫ്​ മാധ്യമം'​െഎ.പി.എൽ ക്വിസ്​: പ്രതിദിന വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്​തു

മസ്​കത്ത്​: െഎ.പി.എൽ ആവേശപ്പൂരം നിറച്ച്​ 'ഗൾഫ്​ മാധ്യമം'സംഘടിപ്പിക്കുന്ന മെഗാ ക്വിസിലെ പ്രതിദിന സമ്മാനങ്ങൾ വിതരണം ചെയ്​തു. ആദ്യ 10​ ദിവസത്തെ വിജയികൾക്കാണ്​ സമ്മാനങ്ങൾ നൽകിയത്​. ഗൾഫ്​ മാധ്യമം ഒാഫിസിൽ നടന്ന ചടങ്ങിൽ ​െറസിഡൻറ്​ മാനേജർ ഷക്കീൽ ഹസൻ, ജീപാസ്​ സെയിൽസ്​ എക്​സിക്യൂട്ടിവ്​ ഒ.എസ്.​ റഫീഖ്​ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്​തു. സുഹൈൽ, സജിത സുനിൽ, അൻസാർ സാദിഖ്​, ബിജുമോൻ വർക്കി, വർഗീസ്​ ഇ. തോമസ്​, പി. വിപിൻ, അൻഷാദ്​, ആബിദ്​, മിനി റോയ്​, അൽവിത ഹിൽഡെഗാർഡ് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ഇലക്​ട്രോണിക്​സ്​ ഉപകരണ രംഗത്തെ പ്രമുഖ സ്​ഥാപനമായ ജീപാസ്​ നൽകുന്ന സ്​റ്റെയിൻലെസ് ​സ്​റ്റീൽ ഇലക്​ട്രിക്​ കെറ്റിലും വാബിൻസ്​ നൽകുന്ന ​െഎ.പി.എൽ ബ്രാൻഡഡ്​ സെറാമിക്​ കപ്പുമാണ്​ പ്രതിദിന ജേതാക്കൾക്ക്​ സമ്മാനമായി നൽകിയത്​.

ഒമാനിലെ പ്രമുഖ ധനവിനിമയ സ്​ഥാപനമായ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ മെഗാ ക്വിസി​െൻറ മുഖ്യ പ്രായോജകർ. മെഗാ സമ്മാനമായ സാംസങ്​ എ 11 മൊബൈൽ ഫോൺ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ സ്​പോൺസർ ചെയ്യുന്നത്​. ഒക്​ടോബർ ഒന്നിനാരംഭിച്ച ക്വിസ്​ മത്സരം നവംബർ 10 വരെയാണ്​ ഉണ്ടാവുക. ദിവസവും ഒരു ചോദ്യം വീതമാണ്​ ഉണ്ടാവുക. ഗൾഫ്​ മാധ്യമം ഇ-പേപ്പറിലൂടെയും www.madhyamam.com വെബ്​സൈറ്റിലൂടെയും ക്വിസിൽ പ​െങ്കടുക്കാൻ കഴിയും. ദിവസവും ആയിരക്കണക്കിന്​ എൻട്രികളാണ്​ ലഭിക്കുന്നത്​.ഇതിൽ ശരിയുത്തരം നൽകുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കുന്ന ഒരാൾക്കാണ്​ പ്രതിദിന സമ്മാനങ്ങൾ നൽകുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.