മസ്കത്ത്: വരുന്ന സീസണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒമാനിലെ ഹജ്ജ് കാര്യ സമിതി ആദ്യ യോഗം ചേർന്നു. എൻഡോവ്മെന്റ് -മതപരമായകാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഹമ്മദ് ബിൻ സാലിഹ് അൽ റാഷിദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
സീസണിലെ പ്ലാനുകളും ഷെഡ്യൂളും അവലോകനം ചെയ്യുകയും അംഗീകരിക്കുന്നതിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു.വരുന്ന സീസണിൽ 14,000 തീർഥാടകരായി ഒമാന്റെ അംഗീകൃത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.