മസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാംവാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് കുത്തിവെപ്പ് നൽകും.
സൗദി ഗവൺമെന്റ് നിർദേശിച്ച മൂന്ന് തരം (ക്വാഡ്രാറ്റിക് വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ്-19 വാക്സിൻ) കുത്തിവെപ്പുകളാണ് എടുക്കേണ്ടത്. ഈ വർഷം ഒമാനിൽനിന്ന് 14,000 പേര്‍ക്കാണ് ഹജ്ജിന് അവസരം. ഇതിൽ 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കുമാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ 402 പേര് ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.