മസ്കത്ത്: ഈ വർഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ ഹജ്ജിനു പോകുന്നവർക്ക് സേവന സൗകര്യങ്ങളൊരുക്കി ഒമാൻ എയർപോർട്ട്സ് അധികൃതർ. മസ്കത്ത് അന്താരാഷ്ട്രവിമാനത്താവളം, സലാല എയർപോർട്ട് എന്നിങ്ങനെ വഴി പോകുന്ന തീർഥാടകർക്കാണ് യാത്ര എളുപ്പമാക്കാനയി വിവിധ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. യാത്ര നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഹജ്ജ് കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കാനുമായി പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ചു.
തീർഥാടകർക്കുള്ള ജീവനക്കാരുടെയും ചെക്ക്-ഇൻ ഡെസ്കുകളുടെയും എണ്ണം വർധിപ്പിക്കുകയും യാത്രക്കാർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാർഥനാ ഹാളുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പ്രായമായവരെ ഡിപ്പാർച്ചർ ഗേറ്റുകളിലേക്കു കൊണ്ടുപോകാൻ ട്രാൻസ്പോർട്ട് വാഹനങ്ങൾ നൽകി. വിമാനങ്ങൾക്കുള്ള കാത്തിരിപ്പ് കാലയളവിൽ വിശ്രമത്തിനായി കാത്തിരിപ്പ് കേന്ദ്രങ്ങളും അനുവദിച്ചു.
പ്രായമായവർക്കടക്കം പ്രത്യേക മെഡിക്കൽസേവനം നൽകുന്നതിനായി ഇരു വിമാനത്താവളത്തിലും പൂർണ സജ്ജമായ മെഡിക്കൽ ടീമിനെയും ഒരുക്കിയിരുന്നു. തീർഥാടകർക്ക് ഡിപ്പാർച്ചർ ഗേറ്റുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് വിവര ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.