മസ്കത്ത്: പ്രമുഖ വ്യവസായ ശൃംഖലയായ ഹല ഗ്രൂപ്പിന് കീഴില്‍ ഹലാ മെഡിക്കല്‍ സെൻററര്‍ വാദി കബീറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റിന് എതിര്‍വശം ഇന്ത്യന്‍ സ്കൂളിന് സമീപത്തായി പ്രവർത്തനം ആരംഭിച്ചു. ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിലെ അഡ്വൈസര്‍ ഡോ. സയ്യിദ് സെയിഫ് അല്‍ ബൂസൈദി ഉദ്ഘാടനം ചെയ്തു.
ഫാര്‍മസിയുടെ ഉദ്ഘാടനവും നടന്നു. ശ്രീലങ്കന്‍ അംബാസഡര്‍ അമീര്‍ അജ്വാദ് അടക്കം പ്രമുഖര്‍ സംബന്ധിച്ചു. ജനറല്‍ മെഡിസിനു പുറമെ പീടിയാട്രിക്, ഓര്‍ത്തോ, ദന്തിസ്ട്രി തുടങ്ങി വിവിധ വകുപ്പുകളില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും ആധുനിക സംവിധാനങ്ങളോട് കൂടിയ മെഡിക്കല്‍ ലാബും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് മൂന്നു മാസത്തേക്ക് കുറഞ്ഞ നിരക്കിലുള്ള പി.സി.ആര് ടെസ്റ്റ്, ഫുള്‍ ബോഡി ചെക്കപ് തുടങ്ങി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മാനേജ്മെൻറ് പ്രതിനിധികളായ ശിഹാബ് കൗസന്, റുഫൈദ് എന്നിവര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഓപറേഷന് മാനേജര്‍ ടിൻറു മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.