മസ്കത്ത്: ഒമാൻ എയർപോർട്ട്സ് ആക്ടിങ് സി.ഇ.ഒ ആയി ഹമൂദ് ബിൻ മുസ്ബ അൽ അലാവിയെ നിയമിച്ചു. ഒമാൻ എയർപോർട്ടിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ, പൊതു മേഖലകളിൽ 24 വർഷത്തെ അനുഭവസമ്പത്തുമായാണ് അലാവി ഒമാൻ എയർപോർട്ട്സിന്റെ തലപ്പത്തിലേക്ക് എത്തുന്നത്.
ഒമാനിലും വിദേശത്തും അസറ്റ് മാനേജ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് ഡെവലപ്മെന്റ് എന്നിവയിൽ കഴിവ് വെളിയിച്ചിട്ടുണ്ട്. ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ റെയിൽവേ, മെട്രോ യൂനിറ്റിന്റെ തലവനായി പ്രവർത്തിച്ച് വരുകയായിരുന്നു. ഇവിടത്തെ പ്രധാന പദ്ധതികൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
അലാവിയുടെ പുതിയ ചുമതല ഒമാന്റെ വ്യോമയാനമേഖലക്ക് കൂടുതൽ കുതിച്ചുയരാൻ കരുത്ത് പകരുന്നതായിരിക്കുമെന്നാണ് കമ്പനി അധികൃതർ കണക്കുകൂട്ടുന്നത്. ദീർഘകാലം സി.ഇ.ഒ ആയിരുന്ന ശൈഖ് ഐമൻ ബിൻ അഹ് മദ് അൽ ഹുസ്നിയുടെ ഒഴിവിലേക്കാണ് അൽ അലാവി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.