മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്റസ വിദ്യാർഥികളുടെ

രക്ഷിതാക്കൾ അവതരിപ്പിച്ച ദഫ്

ന​ബി​ദി​നാ​ഘോ​ഷം; കൗ​തു​ക​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ ദ​ഫ് പ്ര​ദ​ർ​ശ​നം

മ​സ്ക​ത്ത്: മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ബി​ദി​നാ​ഘോ​ഷ​ത്തി​ൽ കൗ​തു​ക​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ ദ​ഫ് പ്ര​ദ​ർ​ശ​നം. മ​സ്‌​ക​ത്തി​ലെ മ​ബേ​ല ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് ദ​ഫി​ൽ അ​ദ്ഭു​തം തീ​ർ​ത്ത​ത്.

വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ ച​ടു​ല​മാ​യ താ​ള​ത്തി​ൽ ദ​ഫ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കും കൗ​തു​കം. ഉ​പ്പ​മാ​രു​ടെ താ​ള​ത്തി​നൊ​ത്ത് അ​വ​രും ക​ളി​ച്ച​പ്പോ​ൾ അ​തും വേ​റി​ട്ട കാ​ഴ്ച​യാ​യി. വേ​ദി​യി​ൽ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി​യ ര​ക്ഷി​താ​ക്ക​ളു​ടെ ദ​ഫ് ടീം ​ആ​യ ടീം ​ഖു​ർ​തു​ബ കാ​ണി​ക​ളി​ലും ഗൃ​ഹാ​തു​ര​ത്വം നി​റ​ച്ചു.

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യു​ടെ മാ​നേ​ജ​ർ മു​ത​ൽ സം​രം​ഭ​ക​രും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും ത​ങ്ങ​ളു​ടെ ജോ​ലി​ത്തി​ര​ക്കു​ക​ൾ ഒ​ഴി​ഞ്ഞ സ​മ​യം മാ​റ്റി ഒ​ത്തു​കൂ​ടി​യാ​ണ് ദ​ഫ് പ്ര​ദ​ർ​ശ​ന​ത്തി​ന് വേ​ണ്ടി പ്രാ​ക്ടീ​സ് ചെ​യ്ത​ത്. മ​ബേ​ല അ​ഫ്‌​റാ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മീ​ലാ​ദ് ഫെ​സ്റ്റി​ൽ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​വും ന​ബി​ദി​ന റാ​ലി​യും അ​ര​ങ്ങേ​റി.

5,7,10 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ ഡി​സ്റ്റി​ങ്ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ സ​മ്മാ​നി​ച്ചു. പ​ത്താം ക്ലാ​സി​ൽ സ​ഫു​വാ​ൻ സി​ദ്ദീ​ഖ്, ഏ​ഴാം ക്ലാ​സി​ൽ സി​യാ ഫാ​ത്തി​മ, ഷ​ഹ​സി​യ, അ​ഞ്ചാം ക്ലാ​സി​ൽ വി.​വി. മു​ഹ​മ്മ​ദ്, ഉ​സൈ​ദ് മു​ഹ​മ്മ​ദ് സി​ഫ്സീ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

അ​സ്മാ​ഉ​ൽ ഹു​സ്ന 48 സെ​ക്ക​ൻ​ഡി​ൽ പ​റ​ഞ്ഞു​തീ​ർ​ത്ത​തി​ന് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ൽ ഇ​ടം നേ​ടി​യ മ​ദ്റ​സ​യി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നോ​ഹാ സൈ​ന​ബി​ന് ശൈ​ഖ് ജ​മീ​ൽ ഉ​പ​ഹാ​രം ന​ൽ​കി. മ​സ്ക​ത്ത് കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ പ​ന്ത​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്റ​സ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​യ്യി​ദ് എ.​കെ.​കെ. ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​മാ​നി പൗ​ര​പ്ര​മു​ഖ​ൻ ശൈ​ഖ് ജ​മീ​ൽ മു​ഖ്യാ​തി​ഥി ആ​യി. സ​ദ​ർ മു​അ​ല്ലിം മു​സ്ത​ഫ റ​ഹ്മാ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, ഹു​സൈ​ൻ വ​യ​നാ​ട്, സ​ലീം അ​ന്നാ​ര, യാ​ക്കൂ​ബ് തി​രൂ​ർ, ഇ​ബ്രാ​ഹിം ലു​ലു, എം.​ടി. അ​ബൂ​ബ​ക്ക​ർ, ഖാ​ലി​ദ് കു​ന്നു​മ്മ​ൽ, ഗ​ഫൂ​ർ താ​മ​ര​ശ്ശേ​രി, അ​ബൂ​ബ​ക്ക​ർ പ​റ​മ്പ​ത്ത്, ഹ​മീ​ദ് അ​ൽ​ഖൂ​ദ്, റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം, അ​മീ​ർ കാ​വ​നൂ​ർ, ഷാ​ഫി കോ​ട്ട​ക്ക​ൽ, റി​യാ​സ് മ​ത്ര, നൗ​ഷാ​ദ് മു​സ​ന്ന, മു​ർ​ഷി​ദ് ത​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ൻ​സൂ​ർ അ​ലി സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് പൊ​യ്ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Nabi day; Duff performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.