മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മസ്കത്ത് അൽഫലാജ് ഓഡിറ്റോറിയത്തിൽ ‘മാനവീയം - 2024’ എന്ന പേരിൽ നടത്തുന്ന പരിപാടിയടെ പോസ്റ്റർ പ്രകാശനം റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ മിഡിലീസ്റ്റ് റീജനൽ കോഓഡിനേറ്റർ ഉല്ലാസ് ചെറിയാൻ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിന് ‘മാനവീയം-2024’ പോസ്റ്റർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുക്കും. പിന്നണി ഗായകരായ നജീം അർഷദും ഭാഗ്യരാജും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും മിമിക്രി താരം രാജേഷ് അടിമാലിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടാകും. മാനവികത വിഭജിക്കപ്പെടാതെ ജാതി മത വർഗ രാഷ്ട്രീയത്തിനതീതമായി ആഗോളതലത്തിൽ മലയാളികളുടെ ഊർജവും ശക്തിയും എല്ലാ തട്ടിലുമുള്ള പ്രവാസികൾക്കും പ്രയോജനപ്പെടുത്താൻ വേൾഡ് മലയാളി ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, മിഡിലീസ്റ്റ് റീജനൽ കോർഡിനേറ്റർ ഉല്ലാസ് ചെറിയാൻ, നാഷനൽ കോഓഡിനേറ്റർ സുനിൽ കുമാർ, നാഷനൽ പ്രസിഡന്റ് ജോർജി പി. രാജൻ, നാഷനൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, ഗ്ലോബൽ ഐ.ടി കോഓഡിനേറ്റർ സുധീർ ചന്ദ്രോത്ത്, ഗ്ലോബൽ മലയാളം ഫോം കോഓഡിനേറ്റർ രാജൻ കൊക്കുറി, ജോയന്റ് സെക്രട്ടറി മനോജ് നാരായണൻ, പ്രോഗ്രാം കൺവീനർ അനൂപ് ദിവാകരൻ, മസ്കത്ത് സ്റ്റേറ്റ് സെക്രട്ടറി ശ്രീകുമാർ, കൾചറൽ കോഓഡിനേറ്റർ അനീഷ്, മീഡിയ കോഓഡിനേറ്റർ മുഹമ്മദ് യാസീൻ എന്നിവർ നേതൃത്ത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.