സലാല: മാറുന്ന ജീവിത ശൈലികൾ മൂലം ഉണ്ടാകുന്ന വിവിധയിനം രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ് ) ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വിവിധ സെഷനുകൾക്ക് അൽസാഹിൽ തുംറൈത്ത് മെഡിക്കൽ സെൻറർ ഡയറക്ടർ ഡോ. നിസാർ അബ്ദുൽ ഹമീദ് നേതൃത്വം നൽകി. ഹൃദയാഘാതം വരുേമ്പാൾ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയുടെ പ്രാക്ടിക്കൽ ഡെമോയും നടത്തി.
ശേഷം വിഷയാധിഷ്ഠിത ക്വിസ് പ്രോഗ്രാം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഡോ. നിസാർ അബ്ദുൽ ഹമീദിന് യാസ് രക്ഷാധികാരി കെ. മുഹമ്മദ് സാദിഖ് മെമേൻറാ നൽകി ആദരിച്ചു.
സെമിനാറിൽ യാസ് പ്രസിഡൻറ് സാഗർ അലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെയ്ഫുദ്ദീൻ മഞ്ചേരി നന്ദി പറഞ്ഞു. അൻസാർ, മുനീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.