മസ്കത്ത്: ഗുരുതര ആരോഗ്യലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സലാലയിൽ ഏഴ് വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി. എട്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.
സലാലയിലുടനീളമുള്ള വിവിധ റസ്റ്റാറന്റുകളും ബാർബർ ഷോപ്പുകളും ലക്ഷ്യമാക്കിയായിരുന്നു പരിശോധന. ആരോഗ്യ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ നിർദേശം നൽകിയതെന്ന് അധികൃതർ പറഞ്ഞു.
ലബോറട്ടറി പരിശോധനക്കായി ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽനിന്ന് ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും സാമ്പ്ളുകൾ ശേഖരിച്ചു. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉൽപന്നങ്ങൾ മാത്രമെ പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.