മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശൂർ എറിയാട് പേബസാർ വടക്കുവശം അമ്മ റോഡിൽ താമസിക്കുന്ന കൂട്ടുങ്ങൽ അഹമ്മദിെൻറ മകൻ നിസാം അഹമ്മദ് (50) ആണ് മസ്കത്തിൽ മരിച്ചത്.
മസ്കത്ത് ഗാലയിലെ എസ്.ടി.എസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മസ്കത്തിലെ ദാർസൈത്തിലാണ് താമസം.
ഭാര്യ: ഷബാന. മക്കൾ: അഫ്റാസ് (ഇന്ത്യൻ സ്കൂൾ മസ്‌കത്ത് പത്താം ക്ലാസ് വിദ്യാർഥി), അംറ. സഹോദരങ്ങൾ: വസീർ (ദുബൈ), സാബിറ, സക്കീർ (ഖത്തർ), സറീന, സബീന, തമീം (ദുബൈ). കോവിഡ് പരിശോധനക്ക് ശേഷം ഫലം നെഗറ്റീവ് ആണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.