മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. നാദാപുരം എടച്ചേരി ഗൾഫ്റോഡ് വാതുക്കതയ്യിൽ പരേതനായ അമ്മദിെൻറ മകൻ അബ്ദുൽ അസീസ് (37) ആണ് മരിച്ചത്. യു.എ.ഇ അതിർത്തിയായ അഗറിലെ കോഫിഷോപ്പിൽ ജോലിചെയ്തു വരുകയായിരുന്നു. നാലു ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ അസീസ് അഗറിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സൊഹാർ ആശുപത്രിയിലേക്കും പിന്നീട് റോയൽ ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയക്കായി ഒരുക്കങ്ങൾ നടത്തവേ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മൂന്നു വർഷമായി ഒമാനിലുണ്ട്. ദീർഘനാൾ ഫുജൈറയിൽ പ്രവാസിയായിരുന്നു. ഖദീജ മാതാവും അസ്മ ഭാര്യയുമാണ്. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.