മസ്കത്ത്: കനത്ത മഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 21 ആയി.
ഒമാനി വനിതയുടെ മൃതദേഹം മാഹൂത്ത് വിലായത്തിലെ അൽ ഷറൈഖ ഏരിയയിൽനിന്നും ഏഷ്യൻ പൗരന്റെ മൃതദേഹം സഹം വിലായത്തിൽനിന്നുമാണ് കണ്ടെത്തിയത്. കണ്ടെത്താനാകാത്ത മറ്റു രണ്ട് വ്യക്തികൾക്കായി തിരച്ചിൽ തുടരുകയാണ്.
റോയൽ ഒമാൻ പൊലീസ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടപടികൾ പുരോഗമിക്കുന്നത്.
വീണ്ടും മഴ വരുന്നു
മസ്കത്ത്: ഒമാനിൽ അടുത്ത ആഴ്ചയോടെ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 24, 25 തീയതികളിലായിരിക്കും സുൽത്താനേറ്റിനെ ഇത് ബാധിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുഹമ്മദ് അൽ മഷൈഖി അൽ വിസൽ പറഞ്ഞു.
അന്തരീക്ഷത്തെ പുതിയ ന്യൂനമർദം ബാധിക്കുമെന്ന് നാഷനൽ മൾട്ടിപ്പിൾ ഹാസാർഡ്സ് എർലി വാണിങ് സെന്റർ വിദഗ്ധരും ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.