മസ്കത്ത്: ഒമാൻ-ചൈന പങ്കാളിത്തത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ പദ്ധതിയായ ഹോങ്ടോങ് ഡുക്മ് പൈപ്പിങ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിെൻറ ചുമതലയുള്ള എൻജിനീയർ യഹ്യ ബിൻ ഖമീസ് അൽസദ്ജിലിയുടെ കാർമികത്വത്തിൽ തുറന്നു. ചടങ്ങിൽ വാൻഫാങ് ഒമാൻ കമ്പനി സി.ഇ.ഒ സുവെയ്, ഹോങ്ടോങ് ഡുക്മ് പൈപ്പിങ് കമ്പനിയുടെ എക്സിക്യൂട്ടിവ് മാനേജ്മെൻറ്, വെയ്ഹായ് ഹോങ് ടോങ് പൈപ്പിങ്, സെസാഡ് തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. ഫാക്ടറി ദുക്മിലെ ചൈന-ഒമാനി ഇൻഡസ്ട്രിയൽ പാർക്കിലെ ആദ്യ പദ്ധതിയാണ്. ഹൈഡ്രോകാർബൺ ദ്രാവകങ്ങളുടെ ശേഖരണത്തിനും കൈമാറ്റത്തിനും ഉപയോഗിക്കുന്ന പ്രത്യേക പൈപ്പുകളും മറ്റുമായിരിക്കും ഇവിടെനിന്ന് നിർമിക്കുക. 60,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഫാക്ടറി ഒരുക്കിയിരിക്കുന്നത് പ്രാരംഭ ഘട്ടത്തിൽ ഫാക്ടറിയുടെ ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിലായിരിക്കും എത്തിക്കുക. പിന്നീട് ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ അന്തർദേശീയ വിപണികളിലേക്ക് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.