മസ്കത്ത്: മകര സംക്രാന്തിയോട് അനുബന്ധിച്ചുള്ള പ്രധാന ആഘോഷ പരിപാടിയായ പട്ടം പറത്തൽ ആഘോഷത്തിനായി നൂറുകണക്കിന് പ്രവാസികൾ ഖുറം കടൽ തീരത്തെത്തി. കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പലതരം ആഘോഷം നടന്ന ദിവസമായിരുന്നു. തമിഴ്നാട്ടിൽ പൊങ്കലും പഞ്ചാബികൾക്ക് ലോഹിരിയും ഗുജറാത്തിൽ മകര സംക്രാന്തിയും ആയിരുന്നു. എന്നാൽ, എല്ലാ ആഘോഷങ്ങൾക്കും പൊതുവായി പട്ടം പറത്തൽ ഉള്ളതിനാൽ ഇന്ത്യയിൽ നിന്നുള്ള വിവിധ സംസ്ഥാനക്കാർ ഇവിടെ എത്തിയിരുന്നു. ഇവർക്കൊപ്പം ചില സ്വദേശികളും ഒത്തുകൂടി. പ്രധാനമായും ഗുജറാത്തികളാണ് ഇന്നലെ എത്തിയത്. വൈകുന്നേരത്തോടെയാണ് കൂടുതൽ പ്രവാസികളും കടൽതീരത്തു എത്തിയത്. കോവിഡ് നിയന്ത്രണം ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കടൽതീരങ്ങളിൽ പട്ടം പറത്തൽ ആഘോഷ പരിപാടി ഉണ്ടായിരുന്നില്ല. സൂര്യൻ ദക്ഷിണായനത്തിൽനിന്നും ഉത്തരായനത്തിലേക്കുനീങ്ങുന്ന സമയമാണ് ഗുജറാത്തികൾക്ക് ആഘോഷമെങ്കിൽ പൊങ്കൽ, ലോഹിരി എന്നിവ കാർഷിക ഉത്സവങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.