മസ്കത്ത്: മൃഗങ്ങളെയും കാട്ടു പക്ഷികളെയും വേട്ടയാടുന്നത് വർധിച്ചതോടെ നടപടി ശക്തമാക്കി അധികൃതർ. പക്ഷികളെ വേട്ടയാടിയ സംഭവത്തിൽ കഴിഞ്ഞ ദിവസം വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ ഖാബില വിലായത്തിൽ നിരവധിപേരെ പിടികൂടിയിരുന്നു. ഇവർക്കെതിരെ നിയമ നടപടികൾ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബർ 28ന് തെക്കൻ ശർഖിയയിൽ രണ്ട് മാനുകളെ വേട്ടയാടി കൊന്നതിന് രണ്ടുപേരെ അധികൃതർ പിടികൂടിയിരുന്നു.
30ന് ദോഫാർ ഗവർണറേറ്റിലും സമാന സംഭവമുണ്ടായി. മാനുകളെയും കാട്ടുപക്ഷികളെയും കൊന്നതിന് ഇവിടെ നിന്നും രണ്ടുപേരെ പിടികൂടി. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ 80071999 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, നടപടികളെടുത്തിട്ടും സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രകൃതി സ്നേഹികളടക്കമുള്ളവരിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പലരും സമൂഹമാധ്യമങ്ങളിലടക്കം വിമർശനവുമായി രംഗത്തു വരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.