ഇബ്രി: വിദ്യാർഥികളുടെ വിവിധ കലാരുചികൾ അനാവരണം ചെയ്ത് 18ാമത് കിഡ്സ് ഫെസ്റ്റ് ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ സംഘടിപ്പിച്ചു. പത്തോളം വ്യത്യസ്ത ഇനങ്ങളിലായി കിൻഡർ ഗാർഡനിലെ മുഴുവൻ കലാകുരുന്നുകളും ഫെസ്റ്റിൽ മാറ്റുരച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹെഡ് ബോയ് മാസ്റ്റർ ആദിത്യ കുകൃതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ് ഗേൾ പൗളിൻ ട്രീസ സ്വാഗതവും സി.സി.എ ക്യാപ്റ്റൻ മാസ്റ്റർ അഹമ്മദ് സഹീർ ബിലാൽ നന്ദിയും പറഞ്ഞു.
വൈകീട്ട് നടന്ന സമാപന സമ്മേളനം മുഖ്യാതിഥി ദാഹിറ റീജിയൻ ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് ജനറൽ ഡയറക്ടർ ഓഫ് എജുക്കേഷൻ ജാമിൽ സാലിം അലി അലൈസ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് നവീൻ വിജയകുമാർ ആശംസ നേർന്നു.
മറ്റു അംഗങ്ങളായ ഡോ. അമിതാഭ് മിശ്ര, ശബ്നം ബീഗം,ഡോ. പുകലരസു , ഫെസ് ലിൻ അനീഷ് മോൻ, ഫൈസൽ ഷംസുദ്ദീൻ, അശ്വതി സിദ്ധാർത്ഥ്, മറ്റു സാമൂഹിക സാംസ്കാരിക പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർഥികൾക്കുള്ള സമ്മാനദാനം മുഖ്യാതിഥി നിർവഹിച്ചു. പ്രിൻസിപ്പാൾ എസ് സുരേഷ് സ്വാഗതവും ഇവന്റ് ഇൻ ചാർജ് മിസിസ് ഹേമ വിജയകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.