മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലബാർ വിഭാഗത്തിലെ അംഗങ്ങൾക്ക് ചോദ്യോത്തര മത്സരം നടത്തി.
കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, ഭാഷ, ദേശം, എന്നിവയിലൂന്നി നടത്തിയ ചോദ്യോത്തര മത്സരത്തിന് ഗൂബ്ര ഇന്ത്യൻ സ്കൂളിലെ വിഭാഗം മേധാവി ഡോ. ജിതീഷ് നേതൃത്വം നൽകി.
പ്രവാസലോകത്തെ മലയാളികൾക്ക് കേരളത്തിന്റെ മൂല്യങ്ങളും പൈതൃകവും മനസ്സിലാക്കാനുള്ള അവസരം നൽകുക എന്നതാണ് ഇങ്ങനെ ഒരു പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മലബാർവിങ് കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. ജിതേഷിന്റെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് പരിപാടിയുടെ മാറ്റുകൂട്ടുന്നതായി.
ഭാര്യ ഭർത്താക്കന്മാരടങ്ങുന്ന ഒമ്പത് ടീം പങ്കെടുത്ത ചോദ്യോത്തര പരിപാടിയിൽ ജോജോ ജോസഫ്-സുജിത തെരേസ ജോജോ ദമ്പതികൾ വിജയിച്ചു. എ.എച്ച്. ഷമീർ-ഹനില ഷമീർ, സുജിത്ത് കൂട്ടാള- രാഖി സുജിത്ത് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
മലബാർ വിങ് കൾച്ചറൽ സെക്രട്ടറി അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സെക്രട്ടറി ഷക്കീൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, ട്രഷറർ നവാസ് ചെങ്കള, നിധീഷ് മാണി, താജുദ്ദീൻ, ജസ്ല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.