ഐ.​സി.​എ​സ് മ​സ്ക​ത്ത് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ സം​ഗ​മം

ദു​രി​ത ബാ​ധി​ത​രോ​ടൊ​പ്പം ഐ.​സി.​എ​സ് മ​സ്ക​ത്ത്

മ​സ്ക​ത്ത്: വ​യ​നാ​ട് മ​ഹാ​ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട ആ​യി​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും ദു​രി​ത​മു​ഖ​ത്ത് നി​സ്വാ​ർ​ഥ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ണ്ടി​യും ഐ.​സി.​എ​സ് മ​സ്ക​ത്ത് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പ്രാ​ർ​ഥ​നാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഖൂ​ദ് ത​അ​്ലീ​മു​ൽ ഖു​ർ​ആ​ൻ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന പ്രാ​ർ​ഥ​നാ സ​ദ​സ്സി​ന് അ​ബ്ദു​ല്ല വ​ഹ​ബി വ​ല്ല​പ്പു​ഴ നേ​തൃ​ത്വം ന​ൽ​കി.

അ​ബൂ​ബ​ക​ർ എ​ൻ.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സെ​ന്‍റ​ർ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റ​ഫീ​ഖ് മുസ് ലിയാർ പി​ണ​ങ്ങോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രീം ആ​നാ​ണ്ടി, ആ​രി​ഫ് പ​ള്ളി​യ​ത്ത്, ജാ​ബി​ർ, ഷാ​ഫി മ​മ്പാ​ട്, അ​ബു​ബ​ക്ക​ർ തു​ടി​മു​ട്ടി, ഖ​മ​റു​ദ്ദീ​ൻ കു​ന്നു​മ്മ​ൽ സം​ബ​ന്ധി​ച്ചു. യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട് സ്വാ​ഗ​ത​വും അ​യ്യൂ​ബ് പ​ള്ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICS Muscat with the victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.