മസ്കത്ത്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ചെയ്താൽ 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറുമാസംവരെ തടവും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മസ്കത്ത് നഗരത്തിന്‍റെ സൗന്ദര്യാത്മകത നിലനിർത്തുന്നതിന്‍റെ ഭാഗമായാണിത്. ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നുണ്ടെങ്കിൽ അവ പുറത്തേക്ക് കാണാത്ത വിധം മറച്ചു കൊണ്ടായിരിക്കണം. മരത്തടിയാൽ നിർമിച്ച നെറ്റുകളോ മറ്റോ ആണ് വസ്ത്രങ്ങൾ മറക്കാനായി ഉപയോഗിക്കേണ്ടത്.
മൂന്നിൽ കൂടുതൽ റെസിഡൻഷ്യൽ യൂനിറ്റുകളുള്ള ഏതൊരു ബഹുനില കെട്ടിടവും ഓരോ യൂണിറ്റിനും വസ്ത്രങ്ങൾ ഉണക്കാനുള്ള ഒരു ബാൽക്കണി നൽകണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.