മസ്കത്ത്: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വിളംബരമായി വിവിധ ഇടങ്ങളിൽ ഇഫ്താർ സംഗമങ്ങൾ സംഗമങ്ങൾ നടന്നു. വിവിധ സാമൂഹിക, സാംസ്കാരിക, സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് ഇഫ്താർ സംഗമങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡിന്റെ പിടിയിലമർന്നതിനാൽ ഇഫ്താർ കൂട്ടായ്മകളുണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ വിപുലമായ രീതിയിലാണ് ഓരോ പ്രവാസി സംഘടനകളും ഇഫ്താർ സംഗമങ്ങൾ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങളുടെ ഒത്തുചേരലിന് വേദിയാകുന്ന ഇത്തരം സംഗമങ്ങൾ സ്നേഹത്തിന്റെയും ഒത്തൊരുമയുടേയും സന്ദേശങ്ങൾ പകരുകയും ചെയ്യുന്നുണ്ട്.
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബും , ടീം സലാലയും ഇഫ്താറുകൾ ഒരുക്കി.ഐ.എസ്.സി ക്ലബ്ബ് മൈതാനിയിൽ സംഘടിപ്പിച്ച സോഷ്യൽ ഇഫ്താറിൽ വിവിധ വിംഗ് പ്രതിനിധികൾ ഉൾപ്പടെ നിരവധിയാളുകൾ സംബന്ധിച്ചു. പ്രസിഡന്റ് രാകേഷ് കുമാർ ജാ, സണ്ണി ജേക്കബ് , സന്ദീപ് ഓജ എന്നിവർ നേത്യത്വം നൽകി. കായിക പ്രേമികളുടെ കൂട്ടായ്മയായ ടീം സലാല വിപുലമായ ഇഫ്താർ ഒരുക്കി. ഗൾഫ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ സംബന്ധിച്ചു . തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) തുംറൈത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറു കണക്കിനാളുകൾ പങ്കെടുത്തു. പ്രസിഡന്റ് ഷജീർ ഖാൻ, ബൈജു തോമസ്, അബ്ദുൽ സലാം, റസ്സൽ മുഹമ്മദ് എന്നിവരാണ് നിയന്ത്രിച്ചത്.ഐ.എം.ഐ സലാല പ്രവർത്തകർക്കും കുടുംബങ്ങൾക്കുമായി ഇഫ്താർ ഒരുക്കി. ഐഡിയൽ ഹാളിൽ നടന്ന പരിപാടിക്ക് ജി.സലീം സേട്ട്, ഫിറോസ് ഖാൻ ,റജീന എന്നിവർ നേത്യത്വം നൽകി. നേരത്തെ അൽ റൈഹാൻ ഗ്രൂപ്പ് ലുബാൻ പാലസ് ഹാളിൽ വിപുലമായ ഇഫ്താർ ഒരുക്കിയിരുന്നു. ഗ്രൂപ്പ് എം. ഡി ഡോ. അബൂബക്കർ സിദ്ദീഖ് നേത്യത്വം നൽകി. അൽ ദല്ല ഗ്രൂപ്പ് അഞ്ചാം നമ്പറിലെ കമ്പനി ആസ്ഥാനത്താണ് ഇഫ്താർ ഒരുക്കിയത്. നൂറു കണക്കിനാളുകൾ സംബന്ധിച്ചു. കബീർ കണമല, ഷഹീർ എന്നിവർ നേത്യത്വം നൽകി.
പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാർ പാലസ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ സംഘടന ഭാരവാഹികൾ സംബന്ധിച്ചു. സംഗമത്തിൽ പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, രാകേഷ് കുമാർ ഝാ, അബ്ദുല്ലത്തീഫ് ഫൈസി, ഡോ. നിഷ്താർ, ഫാ. ജോബി ജോസ് എന്നിവർ സംബന്ധിച്ചു. പി.സി.എഫ് ഭാരവാഹികളായ ഇബ്രാഹിം വേളം, കബീർ അഹമ്മദ്, ഉസ്മാൻ വാടാനപ്പള്ളി എന്നിവർ സംബന്ധിച്ചു. വനിതകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.