മത്ര: സഹായി മത്ര കൂട്ടായ്മ ജി.ടി.ഒ ഗ്രൗണ്ടില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് പേര് പങ്കെടുത്തു. വിവിധ ദേശക്കാരും ഭാഷക്കാരും ഒരുമയോടെ അണിനിരന്ന ഇഫ്താര്‍ മലയാളി കൂട്ടായ്മയുടെ അടയാളപ്പെടുത്തലായി. വാഹനങ്ങളില്‍ പോകുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നതിലും സംഘാടകര്‍ ശ്രദ്ധവെച്ചു.
കോവിഡ് സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപംകൊണ്ട സഹായി മത്ര ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനംകൊണ്ട് മാതൃകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.