മസ്കത്ത്: ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി വിവിധ പരിപാടികളോടെ ഓണമാഘോഷിച്ചു. ബഹ്ജ ഹാളിൽ നടന്ന ആഘോഷപരിപാടി മുഖ്യാതിഥി സയദ് സഫറാർ ഉദ്ഘടനം ചെയ്തു. ഭാരവാഹികളായ സന്തോഷ്കുമാർ, അജിത്, സജാൻ, പ്രവീൺ, തുടങ്ങിയവർ മുഖ്യാതിഥിയെ സ്വീകരിച്ചു. അരുൺകുട്ടു മാവേലിയായി വേഷമിട്ടു.
ഇമാദ് അൽസിയാബാസ്, അഹ്മദ്, വഹാബി, എസ്.എൻ.ഡി.പി പ്രസിഡന്റ് രമേശൻ, കൺവീനർ സുദർശനൻ ത്യാഗരാജൻ, സുഗേശൻ എന്നിവർ സംസാരിച്ചു. ഷംസു ഗുരുക്കൾ, ടിജോ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. പരിപാടിയിൽ പ്രസിഡന്റ് സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. മനു, ടി.ആർ. അനിൽകുമാർ രഘു, സുജീഷ്, രാജു കുന്നുമ്മക്കര, ജോസഫ്, പ്രസാദ്, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
മസ്കത്ത്: മസ്കത്തിലെ വാട്സ് ആപ് കൂട്ടായ്മയായ മലയാളി വുമൺസ് ലോഞ്ച് മസ്കത്ത് (എം.ഡബ്ല്യു.എൽ) വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും പരിപാടിയുടെ ഭാഗമായി നടന്നു. സുഹൃത് ബന്ധങ്ങൾ ശക്തമാകാൻ പ്രവാസ സമൂഹത്തിനിടയിൽ കൂട്ടായ്മകളും ആഘോഷങ്ങളും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം പരിപാടികൾ നടത്തിയത്.
മലയാളി വുമൺസ് ലോഞ്ച് മസ്കത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.