ഒമാനിൽ മാ​തൃ​മ​ര​ണ നി​ര​ക്കി​ൽ വ​ർ​ധ​ന

മ​സ്​​ക​ത്ത്​: 2016 മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം സു​ൽ​ത്താ​നേ​റ്റി​ൽ മാ​തൃ​മ​ര​ണ നി​ര​ക്ക്​ വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ശി​ശു​മ​ര​ണ നി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ദേ​ശീ​യ സ്​​ഥി​തി​വി​വ​ര​കേ​ന്ദ്ര​ത്തി​െൻറ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 2016ൽ 1,00,000 ​പേ​രി​ൽ 13.4 ആ​ളു​ക​ൾ​ക്കാ​യി​രു​ന്നു ​ മാ​തൃ​മ​ര​ണം സം​ഭ​വി​ച്ച​ത്​. എ​ന്നാ​ൽ 2020ൽ ​ഇ​ത്​ 29.4 ആ​ളു​ക​ളാ​യി ഉ​യ​ർ​ന്നു. ശി​ശു​മ​ര​ണ നി​ര​ക്ക് 2016ൽ 1000 ​ജ​ന​ന​ങ്ങ​ളി​ൽ 9.3 എ​ന്ന​താ​യി​രു​ന്നു. 2020 ആ​യ​പ്പോ​ഴേ​ക്കും ഇ​ത്​ 7.6 ആ​യി കു​റ​ഞ്ഞു.

ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 2016നെ​ ​​അ​പേ​ക്ഷി​ച്ച്​ 2021ൽ ​കു​റ​വു​വ​ന്നി​ട്ടു​​ണ്ട്. ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 2016ൽ 4,539 ​ആ​യി​രു​ന്നു​വെ​ങ്കി​ൽ 2021 ആ​യ​പ്പോ​ഴേ​ക്കും 5,293 ആ​യി ഉ​യ​ർ​ന്നു. 2020ൽ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 1,587 ആ​യി​രു​ന്നു.

അ​തി​ൽ 64 ശ​ത​മാ​ന​വും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളാ​ണ്. ഡ​യാ​ലി​സി​സ് സെൻറ​റു​ക​ളു​ടെ എ​ണ്ണം 24 വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ 2,264 രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​യു​ന്നു​ണ്ട്. സു​ൽ​ത്താ​നേ​റ്റി​ലെ ഡ​യാ​ലി​സി​സ് സെ​ഷ​നു​ക​ളു​ടെ എ​ണ്ണം 2016ൽ 2,04,289 ​ആ​യി​രു​ന്നു​വെ​ങ്കി​ൽ 2020ൽ ​ഇ​ത്​ 3, 09,845 ആ​യി ഉ​യ​ർ​ന്ന​താ​യും ദേ​ശി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2020ൽ ​ആ​രോ​ഗ്യ​മേ​ഖ​ല​ക്കു​ള്ള സ​ർ​ക്കാ​ർ ചെ​ല​വ് മൊ​ത്തം ചെ​ല​വി​​െൻറ 7.4 ശ​ത​മാ​ന​മാ​ണ്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 2016നെ ​അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്​ 2020ൽ. ​ഒ​മാ​നി​ൽ എ​ച്ച്‌.​ഐ.​വി ബാ​ധി​ത​രു​ടെ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​​ന്ദ്ര​ത്തി​െൻറ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2016ൽ 135 ​ആ​ളു​ക​ൾ​ക്കാ​യി​രു​ന്നു എ​ച്ച്. ​െഎ.​വി ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 2020ൽ ​ഇ​ത്​ 147 ആ​യി ഉ​യ​ർ​ന്നു.

ഇ​തി​ൽ 25-49 വ​യ​സ്സി​നി​ട​യി​ലു​ള്ള 110 ആ​ളു​ക​ളു​ണ്ട്​​. 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 20 ഉം 15-24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 16 പേ​ർ​ക്കും പോ​സി​റ്റി​വാ​യി.

5-14 വ​യ​സ്സി​ന്​ ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഒ​രാ​ൾ​ക്കു​മാ​ണ്​ എ​ച്ച.​െ​എ.​വി ബാ​ധി​ച്ച​ത്.

Tags:    
News Summary - Increase in maternal mortality rate in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.