ഒമാനിൽ മാതൃമരണ നിരക്കിൽ വർധന
text_fieldsമസ്കത്ത്: 2016 മായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞവർഷം സുൽത്താനേറ്റിൽ മാതൃമരണ നിരക്ക് വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ശിശുമരണ നിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിെൻറ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2016ൽ 1,00,000 പേരിൽ 13.4 ആളുകൾക്കായിരുന്നു മാതൃമരണം സംഭവിച്ചത്. എന്നാൽ 2020ൽ ഇത് 29.4 ആളുകളായി ഉയർന്നു. ശിശുമരണ നിരക്ക് 2016ൽ 1000 ജനനങ്ങളിൽ 9.3 എന്നതായിരുന്നു. 2020 ആയപ്പോഴേക്കും ഇത് 7.6 ആയി കുറഞ്ഞു.
ആരോഗ്യസ്ഥാപനങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 2016നെ അപേക്ഷിച്ച് 2021ൽ കുറവുവന്നിട്ടുണ്ട്. ആശുപത്രി കിടക്കകളുടെ എണ്ണം 2016ൽ 4,539 ആയിരുന്നുവെങ്കിൽ 2021 ആയപ്പോഴേക്കും 5,293 ആയി ഉയർന്നു. 2020ൽ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെ എണ്ണം 1,587 ആയിരുന്നു.
അതിൽ 64 ശതമാനവും സ്വകാര്യ ക്ലിനിക്കുകളാണ്. ഡയാലിസിസ് സെൻററുകളുടെ എണ്ണം 24 വർധിച്ചിട്ടുണ്ട്. ഇതിലൂടെ 2,264 രോഗികൾക്ക് ആശ്വാസം നൽകാൻ കഴിയുന്നുണ്ട്. സുൽത്താനേറ്റിലെ ഡയാലിസിസ് സെഷനുകളുടെ എണ്ണം 2016ൽ 2,04,289 ആയിരുന്നുവെങ്കിൽ 2020ൽ ഇത് 3, 09,845 ആയി ഉയർന്നതായും ദേശിയ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 2020ൽ ആരോഗ്യമേഖലക്കുള്ള സർക്കാർ ചെലവ് മൊത്തം ചെലവിെൻറ 7.4 ശതമാനമാണ്. സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണം 2016നെ അപേക്ഷിച്ച് ഏഴു ശതമാനം വർധിച്ചിട്ടുണ്ട് 2020ൽ. ഒമാനിൽ എച്ച്.ഐ.വി ബാധിതരുടെ നേരിയ വർധന രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പ്രകാരം 2016ൽ 135 ആളുകൾക്കായിരുന്നു എച്ച്. െഎ.വി ഉണ്ടായിരുന്നതെങ്കിൽ 2020ൽ ഇത് 147 ആയി ഉയർന്നു.
ഇതിൽ 25-49 വയസ്സിനിടയിലുള്ള 110 ആളുകളുണ്ട്. 50 വയസ്സിന് മുകളിലുള്ള 20 ഉം 15-24നും ഇടയിൽ പ്രായമുള്ള 16 പേർക്കും പോസിറ്റിവായി.
5-14 വയസ്സിന് ഇടയിൽ പ്രായമുള്ള ഒരാൾക്കുമാണ് എച്ച.െഎ.വി ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.