മസ്കത്ത്: ആരോഗ്യ, മെഡിക്കൽ ടൂറിസം മേഖലകളിലെ സഹകരണത്തിന് ഒമാനിലും ഇന്ത്യയിലുമുള്ള സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുക ലക്ഷ്യമിട്ട് മസ്കത്ത് ഇന്ത്യൻ എംബസിയിൽ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ പെങ്കടുക്കാനെത്തിയ 30 ഇന്ത്യൻ ആശുപത്രികളുടെ പ്രതിനിധികളും ഒമാനിലെ ആശുപത്രികളുടെ പ്രതിനിധികളുമടക്കം 150 ഒാളം പേർ മീറ്റിൽ പെങ്കടുത്തു. ഒമാൻ ചേംബർ ഒാഫ ്കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡൻറ് റെദ ജുമാ അൽ സാലിഹ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിൽ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുെട വിശദ വിവരങ്ങൾ ലഭ്യമാക്കുന്ന ‘സെഹത്ത് ഒമാൻ’ വെബ്സൈറ്റിെൻറ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. ഒമാനിൽ ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസത്തിെൻറ പ്രോത്സാഹനം ലക്ഷ്യമിട്ട് നടത്തിവരുന്ന പരിപാടികളുടെ ഭാഗമായാണ് എംബസി മീറ്റ് സംഘടിപ്പിച്ചത്. താങ്ങാവുന്ന നിരക്കിൽ നിലവാരമുള്ള ചികിത്സ ലഭ്യമാണ് എന്നതിനാൽ ഒമാനിൽനിന്ന് ചികിത്സക്കായി പോകുന്നവരുടെ ഇഷ്ടകേന്ദ്രമാണ് ഇന്ത്യ. അപേക്ഷകർക്ക് ഒരു തടസ്സവുമില്ലാതെ മുൻഗണനാ അടിസ്ഥാനത്തിൽ വിസ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ആറുമാസ കാലാവധിയുള്ള വിസക്ക് 30.900 റിയാലും ഒരു വർഷ കാലാവധിയുള്ള വിസക്ക് 46.300 റിയാലുമാണ് നിരക്ക്. അപേക്ഷകരുടെ രോഗത്തിെൻറ സ്വഭാവമനുസരിച്ച് മെഡിക്കൽ വിസയിൽ പലതവണ എൻട്രി അനുവദിക്കും. ഒമാനിലെ ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടും ഇന്ത്യയിലെ ആശുപത്രിയിൽനിന്നുള്ള അപ്പോയിൻമെൻറ് ലെറ്ററും ഉണ്ടെങ്കിൽ വിസക്ക് അപേക്ഷിക്കാമെന്നും എംബസി അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള ആശുപത്രിയുടെ അപ്പോയിൻമെൻറ് ലെറ്റർ ഉണ്ടെങ്കിൽ ഇ-മെഡിക്കൽ വിസക്ക് അപേക്ഷിക്കാനും സാധിക്കും. 50 ഡോളറാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.