മസ്കത്ത്: ഇന്ത്യയിൽ ലോക്ഡൗൺ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 14ന് ശേഷം നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുള്ളവരുട െ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്ക് യാത്രാസൗകര്യമൊരുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായാണ് നടപടി. cons.muscat@mea.gov.in എന്ന വിലാസത്തിൽ പേരും മറ്റു വിവരങ്ങളും എന്തിനാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന കാര്യവുമാണ് അറിയിക്കേണ്ടത്. ഇത് പരിശോധിച്ചശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ആരെയൊക്കെ തിരിച്ചെത്തിക്കണമെന്ന കാര്യം തീരുമാനിക്കുക. തീരികെെയത്തിക്കാൻ സർക്കാർ തീരുമാനിക്കുന്ന പക്ഷം വൺവേ ഫ്ലൈറ്റ് ആകും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.