മസ്കത്ത്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികാഘോഷങ്ങൾക്ക് ഒമാൻ ലുലുവിൽ തുടക്കമായി. ‘സെലിബ്രേഷൻസ് ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നു വ്യത്യസ്തതരം ഉൽപന്നങ്ങൾ ആഘോഷത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് നിർവഹിച്ചു. ചടങ്ങിൽ പ്രവാസി പ്രമുഖരും ലുലു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമാനിലെ തിരഞ്ഞെടുത്ത ലുലു ഔട്ട്ലെറ്റുകളിൽ ആഗസ്റ്റ് 16 വരെയാണ് ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ വൈവിധ്യമാർന്ന ഉൽപന്നങ്ങളെക്കുറിച്ച് അറിയാനും ആസ്വദിക്കാനും അസുലഭമായ അവസരമായാണ് പരിപാടി രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ലുലുവിന്റെ വിവിധ ഭക്ഷ്യോൽപാദനകേന്ദ്രങ്ങളിൽനിന്ന് ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഉൽപന്നങ്ങളും എത്തിച്ചിട്ടുണ്ട്. ഗ്രോസറി ഉൽപന്നങ്ങൾ, ബേക്കറി, വീട്ടുപകരണങ്ങൾ, ഗാർമെന്റ്സ്, പാദരക്ഷകൾ, ലൈഫ് സ്റ്റൈൽ-ഫാഷൻ ഉൽപന്നങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ പ്രമോഷനുകളും ഓഫറുകളും ഉപഭോക്താക്കൾക്കായി തയാറാക്കിയിട്ടുമുണ്ട്.
ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രദർശനവുമായി എല്ലാ വർഷവും ലുലു ‘സെലിബ്രേഷൻസ് ഓഫ് ഇന്ത്യ’ കാമ്പയിൻ ഒരുക്കാറുണ്ടെന്ന് ലുലു ഗ്രൂപ് ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന് അവർ ഇഷ്ടപ്പെടുന്ന ഉൽപന്നങ്ങൾ സ്വന്തമാക്കാൻ അസുലഭാവസരമാണിത്. ലോകത്തെ ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിക്കാനും ഇതിലൂടെ സാധിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക സീസണുകളിലെ വിവിധ കാമ്പയിനുകളിലൂടെ ലുലു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.