പ്രതീകാത്മക ചിത്രം

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​വേ​ശ​നം; ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു, അ​പേ​ക്ഷ​ക​ർ വ​ർ​ധി​ക്കും

മ​സ്ക​ത്ത്: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഒ​മ്പ​തു ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ

ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഈ ​വ​ർ​ഷം അ​പേ​ക്ഷ​ക​ർ കൂ​ടാ​നാ​ണ് സാ​ധ്യ​ത. മ​സ്ക​ത്ത്, ദാ​ർ​സൈ​ത്ത്, വാ​ദി​ക​ബീ​ർ, ഗൂ​ബ്ര, സീ​ബ്, മാ​ബേ​ല, ബൗ​ഷ​ർ എ​ന്നീ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്കു പു​റ​മെ അ​ൽ ഗു​ബ്റ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, വാ​ദീ​ക​ബീ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഓ​രോ അ​പേ​ക്ഷ​ക​നും പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും 15 റി​യാ​ൽ അ​പേ​ക്ഷ ഫീ​സ് ന​ൽ​കു​ക​യും വേ​ണം. ഒ​രാ​ൾ​ക്ക് ഒ​രു അ​പേ​ക്ഷ മാ​ത്ര​മാ​ണ് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ക. ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കി​ല്ല. താ​ൽ​പ​ര്യ​മു​ള്ള സ്കൂ​ളാ​ണ് ഒ​ന്നാം ചോ​യ്സാ​യി കൊ​ടു​ക്കേ​ണ്ട​ത്. അ​ത്ത​രം സ്കൂ​ളു​ക​ളി​ൽ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം സീ​റ്റു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ന​റു​ക്കെ​ടു​പ്പു വ​ഴി​യാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ക. ഒ​ന്നാം ചോ​യ്സി​ൽ കി​ട്ടി​യി​ല്ലെ​ങ്കി​ൽ ര​ണ്ടാം ചോ​യ്സി​ലാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ക. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റൊ​ഴി​വു​ള്ള​ത് കെ.​ജി ഒ​ന്ന്, കെ​ജി ര​ണ്ട് ക്ലാ​സു​ക​ളി​ലാ​ണ്. കെ.​ജി ഒ​ന്നി​ൽ അ​പേ​ക്ഷ തേ​ടു​ന്ന​വ​ർ​ക്ക് ഏ​പ്രി​ൽ ഒ​ന്നി​ന്​ മൂ​ന്നു വ​യ​സ്സ്​ തി​ക​ഞ്ഞി​രി​ക്ക​ണം. ഒ​മാ​നി​ൽ ഇ​പ്പോ​ൾ ഇ​ല്ലാ​ത്ത എ​ന്നാ​ൽ റ​സി​ഡ​ന്‍റ് വി​സ ഉ​ള്ള​വ​ർ​ക്കും ഫീ​സ് അ​ട​ച്ച് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ അ​ധി​കൃ​ത​ർ നി​ശ്ച​യി​ക്കു​ന്ന സ​മ​യ പ​രി​ധി​യി​ൽ കു​ട്ടി​ക​ൾ നേ​രി​ട്ട് എ​ത്തി​യി​രി​ക്ക​ണം.

കു​ട്ടി​ക​ളു​ടെ സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് റ​സി​ഡ​ന്റ് കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്.. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ശേ​ഷം സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ ഫീ​സ് തി​രി​ച്ചു​ ല​ഭി​ക്കി​ല്ല. ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ഇ​ന്ത്യ​ക്കാ​ർ അ​ല്ലാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഡ്മി​ഷ​ൻ പ​രി​ഗ​ണി​ച്ച​ശേ​ഷം സീ​റ്റൊ​ഴി​വ​നു​സ​രി​ച്ചാ​ണു ഇ​വ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ക. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​ക്കു ശേ​ഷം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കു​ക. ത​ല​സ്ഥാ​ന ന​ഗ​രി​ക്കു പു​റ​ത്തു​ള്ള സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്ക​ണ​മെ​ങ്കി​ൽ 15 റി​യാ​ൽ അ​പേ​ക്ഷ ഫീ​സ് ന​ൽ​കി ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു സ്കൂ​ൾ മാ​റ​ണ​മെ​ങ്കി​ൽ ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. ഇ​ത്ത​ര​ക്കാ​ർ മാ​ർ​ച്ചി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. സീ​റ്റ് ല​ഭ്യ​ത അ​നു​സ​രി​ച്ചാ​ണ് ഇ​വ​ർ​ക്ക് സ്കൂ​ൾ മാ​റ്റം ല​ഭി​ക്കു​ക.

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശ​നം തേ​ടു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ട​ത്തേ​ണ്ട​തി​ല്ല. ഇ​ത്ത​ര​ക്കാ​ർ സ്കൂ​ളി​നെ നേ​രി​ട്ടു സ​മീ​പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ 11ാ ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മു​ണ്ട്. 10 ാം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം വ​ന്ന​ശേ​ഷ​മാ​ണ് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കേ​ണ്ട അ​പേ​ക്ഷാ സ​മ​യ​വും മ​റ്റു വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ക്കും. 

Tags:    
News Summary - Indian School Admission; Online registration in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.