Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍...

ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി മാ​റ്റി

text_fields
bookmark_border
Indian School Board
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ തെ​ര​​ഞ്ഞെ​ടു​പ്പ് തീ​യ​തി മാ​റ്റി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ ബാ​ബു രാ​ജേ​ന്ദ്ര​ന്‍ വാ​ര്‍ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ജ​നു​വ​രി 18 ആ​ണ് പു​തി​യ തീ​യ​തി. നേ​ര​ത്തേ 11ന് ​ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ജ​നു​വ​രി എ​ട്ടു മു​ത​ൽ 10 വ​രെ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ ധാ​രാ​ളം പ്ര​വാ​സി​ക​ൾ പ​​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ പ​ല​ർ​ക്കും വോ​ട്ടെ​ടു​പ്പി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ തീ​യ​തി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ന്നു​ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് എ​ട്ടു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​ക്കു​ള്ള ഫോ​റം വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 14 ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ പ​ത്രി​ക സ്വീ​ക​രി​ക്കും. ഡി​സം​ബ​ര്‍ 21ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​വും. ജ​നു​വ​രി ര​ണ്ടാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം.

സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ അ​ന്തി​മ​പ​ട്ടി​ക ജ​നു​വ​രി മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും അ​റി​യു​ന്ന​തി​ന് www.indianschoolsbodelection.org എ​ന്ന വെ​ബ്‌​സൈ​റ്റും ലോ​ഞ്ച് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsElection dateIndian School Board
News Summary - Indian School Board Election date has been changed
Next Story