ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയുടെ 35ാം വാർഷികം ആഘോഷിച്ചു. ‘ജീവിതത്തിന്റെ ഘട്ടങ്ങൾ’ എന്ന വിഷയത്തിലായിരുന്നു ആഘോഷം. ഇബ്രിയിലെ വാലി ശൈഖ് ഡോ. സഈദ് ബിൻ ഹുമൈദ് അൽ-ഹർത്തി ചടങ്ങിൽ മുഖ്യാതിഥിയായി. സുൽത്താനേറ്റിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ, പ്രൈവറ്റ് സ്കൂൾ മന്ത്രാലയം ഡയറക്ടർ ജനറൽ കാസിം അൽ മുക്ബാലി എന്നിവർ വിശിഷ്ടാതിഥികളായി.
എസ്.എം.സി പ്രസിഡൻറ് നവീൻ വിജയകുമാർ, കൺവീനർ ഡോ. അമിതാഭ് മിശ്ര, ട്രഷറർ ഷബ്നം ബീഗം, എസ്.എം.സി അംഗങ്ങളായ ഡോ. ആർ. പുഗലരസു, ഡോ. ഫെസ്ലിൻ അനീഷ് മോൻ, ഡോ. എസ്. അശ്വതി , എസ്.എം.സി മുൻ പ്രസിഡന്റുമാരായ ടി.എസ്. ഡാനിയൽ, ഡോ. തോമസ് വർഗീസ്, ഡോ. വിജയ് ഷൺമുഖം, എസ്.എം.സി മുൻ അംഗങ്ങളായ ജമാൽ ഹസൻ, ഫിറോസ് ഹുസൈൻ, വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ഹെഡ് ബോയ് ആദിത്യ കുക്രേതി, ഹെഡ് ഗേൾ നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ സുരേഷ് വി.എസ് അവതരിപ്പിച്ചു. സ്കൂൾ സ്ഥാപകൻ ഡോ. ആർ.ആർ.നായരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഡോ. ആർ.ആർ.നായരെ കുറിച്ച് വിനോബ അനുസ്മരിച്ചു. ‘സ്കൂൾ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ’ ഒരു പവർപോയൻറ് അവതരണവും നടന്നു.
ഐ.എസ്.ഐ പൂർവവിദ്യാർഥി വിഭാഗത്തിന്റെ രജിസ്ട്രേഷൻ ലിങ്ക് മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു. സ്കൂൾ വാർത്തക്കുറിപ്പ് ‘അപ്പോജി’യും മുഖ്യാതിഥി പ്രകാശനം ചെയ്തു. വിദ്യാർഥികൾക്ക് അക്കാദമിക-പാഠ്യേതര മേഖലകളിലെ നേട്ടങ്ങൾക്ക് കാഷ് പ്രൈസും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ വിജയികളായ കിഷോർ ബാലാജി, സെന്തിൽ കുമാർ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇൻഫർമാറ്റിക്സ് പ്രാക്ടിസിലെ സബ്ജക്ട് ടോപ്പറായ വിശ്വ രവീന്ദ്രനെയും ആദരിച്ചു.
മറ്റ് വിഷയങ്ങളിൽ ഉന്നത വിജയികളായ അഹ്മദ് ഷഹീർ ബിലാൽ, നിവേദ്യ എം. ദേവദാസ്, നന്ദന ജയപ്രകാശ്, നിഷ സുരേഷ് എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ആർ.ആർ.നായരാണ് അക്കാദമിക് എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയത്.
കായിക- ശാസ്ത്ര വിജയികളായ സൈന ഫാത്തിമ ഫിദ മുഹമ്മദ്, മുഹമ്മദ് ആദിൽ അഹമ്മദ് നിസാത്ത്, നിഹാൽ ശ്രീനിവാസ് നായിക്, പർണിക സിങ് എന്നിവരെയും ഇൻറർ ഹൗസ് ക്വിസ് മത്സര വിജയികളെയും മികച്ച ക്ലാസ് അവാർഡ് ജേതാക്കളെയും വേദിയിൽ ആദരിച്ചു.
സ്കൂളിന് സമർപ്പിച്ച സേവനത്തിന് ഡോ. വിജയ് ഷൺമുഖം, ജമാൽ ഹസൻ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. വിനൂപ് വി. പത്രോസിന് ദീർഘകാല സേവന സ്തുത്യർഹ അവാർഡ് സമ്മാനിച്ചു. സ്കൂൾ അധിഷ്ഠിത മികച്ച അധ്യാപക അവാർഡിന് തിരഞ്ഞെടുത്ത സി.ബി. അരുൺകുമാറിന് മെമന്റോയും സർട്ടിഫിക്കറ്റും നൽകി. 2023- 24 അധ്യയന വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡ് സുനീഷ് ലാലിന് ലഭിച്ചു. വിജയകുമാർ, ഉണ്ണികൃഷ്ണൻ, എഡ്വിൻ ഫ്രാൻസിസ്, കെ.എസ്. സജമോൻ, ജെൻസി ശാന്തി കല, വി.കെ. ദുബെ, കെ.ആർ തോമസ്, വി.എസ്. സുരേഷ് എന്നിവർക്കും ഉപഹാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി
മുഖ്യാതിഥിയെയും വിശിഷ്ടാതിഥിയെയും പ്രൈവറ്റ് സ്കൂൾ മന്ത്രാലയം ഡയറക്ടർ ജനറൽ കാസിം അൽ മുക്ബാലിയെയും എസ്.എം.സി പ്രസിഡൻറ് നവീൻ വിജയകുമാർ ഉപഹാരം നൽകി ആദരിച്ചു. കൺവീനർ ഡോ. അമിതാഭ് മിശ്ര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.