സലാല: ഇന്ത്യൻ സ്കൂൾ സലാലയിൽ വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കെ.ജി ബ്ലോക്കിൽ നടന്ന പരിപാടികൾ ദേശീയ ഗാനാലാപനത്തോടെയാണ് ആരംഭിച്ചത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, വൈസ് പ്രസിഡന്റ് യാസിർ മുഹമ്മദ്, ട്രഷറർ ഡോ. ഷാജി പി. ശ്രീധർ, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ദീപക് പടൻകർ, ഇന്ത്യൻ സ്കൂൾ ക്ലബ് ചെയർമാൻ രാഗേഷ് ഝാ, ഇന്ത്യൻ എംബസി ഓണററി കോൺസുൽ ഡോ. സനാതനൻ, മുൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയിദ് അഹ്സൻ ജാമിൽ തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ഇന്ത്യൻ സ്കൂൾ മുലദ
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രാർഥനഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനിൽ കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം മാർച്ച് പാസ്റ്റ് സംഘത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫഹീം അഹമ്മദ്, ടി.എച്ച് അർഷാദ്, പ്രിൻസിപ്പൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെ ദേശഭക്തിഗാനാവതരണവും നൃത്താവിഷ്കാരവും ഹിന്ദികവിത പാരായണവും പ്രഭാഷണവും നടന്നു. സ്വാതന്ത്ര്യദിന പ്രമേയവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ വരച്ച അതിമനോഹര ചിത്രങ്ങളും വരകളും സ്കൂൾ കാമ്പസിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം സ്കൂളിൽ പുതുതായി നിർമിച്ച സീനിയർ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് നിർവഹിച്ചു.
മസ്കത്ത്: നിസ്വ ഇന്ത്യൻ സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. സുനൈദ് അഹമ്മദ് ഉദ്ഘാടനംചെയ്ത് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമനിക് ജോർജ് അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, ഫഹീം ഖാൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കുട്ടികൾ ടാബ്ലോ, സ്കിറ്റ്, ഡാൻസ്, വിവിധ ഇന്ത്യൻ ഭാഷകളിലെ ദേശഭക്തിഗാനങ്ങൾ എന്നിവയുണ്ടായിരുന്നു. അസി. ഹെഡ് ബോയ് ആയുഷ് സ്വാഗതവും അസി. ഹെഡ് ഗേൾ തനുഷ്ക ഗോയൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.